ഭര്‍ത്താവടക്കമുള്ളവര്‍ക്കെതിരെ കണ്ണൂരിലെ വീട്ടമ്മയുടെ ഒറ്റയാള്‍ പോരാട്ടം; ശ്രദ്ധയാകര്‍ഷിക്കുന്നു

തന്റെ ഭര്‍ത്താവുള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ്‌ മുഴപ്പിലങ്ങാട്‌ ഷിംന നിവാസിലെ കെ.വി. ഷാജിമ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. വ്യാജമദ്യത്തിനും പരസ്യമദ്യപാനത്തിനും എതിരായാണ് വീട്ടമ്മയുടെ  പോരാട്ടം.

മുഴപ്പിലങ്ങാട്‌ കുളംബസാറില്‍ വ്യാപകമായ വ്യാജമദ്യത്തിനും പരസ്യമദ്യപാനത്തിനുമെതിരായാണ്‌ വീട്ടമ്മയായ ഷാജിമ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്‌. സ്വന്തം കൈപ്പടയില്‍ ബോര്‍ഡെഴുതി കുളംബസാറില്‍ കസേരയിട്ടിരുന്നാണ്‌ ഈ വീട്ടമ്മയുടെ പ്രതിഷേധം.

ഭര്‍ത്താവ്‌ പ്രമോദ്‌ 28 വര്‍ഷമായി മദ്യപാനി ആണെന്നും തന്റെ ഭര്‍ത്താവുള്‍പ്പടെയുള്ളവരാണ്‌ പ്രദേശത്ത്‌ വ്യാജമദ്യം ഒഴുക്കുന്നതെന്നുമാണ്‌ ഷാജിമ പറയുന്നത്‌.

മദ്യപിച്ച്‌ നിത്യം ഉപദ്രവിയ്‌ക്കുന്ന തന്റെ ഭര്‍്‌ത്താവിനെപ്പോലെ ഒരുപാട്‌ വീട്ടമ്മമാരും ശിഥിലമായ കുടുംബങ്ങളും മുഴപ്പിലങ്ങാട്‌ പഞ്ചായത്തില്‍ ഉണ്ടെന്നും അവര്‍ക്ക്‌ കൂടി വേണ്ടിയാണ്‌ ഈ സമരമെന്നും ഷാജിമ പറയുന്നു.

ഹോം നഴ്‌സായി ജോലി ചെയ്‌തിരുന്ന ഷാജിമ ഒരു മകളെ കല്ല്യാണം കഴിപ്പിച്ചയച്ചു. ഒരു മകനെ നന്നായി പഠിപ്പിയ്‌ക്കുകയും ചെയ്‌തു. ജോലി സ്ഥലത്ത്‌ ഭര്‍ത്താവെത്തി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ജോലി പോയി.

വീട്ടിലും ഉപദ്രവം തുടര്‍ന്നതിനാലാണ്‌ ഗത്യന്തരമില്ലാതെ ഒറ്റയാള്‍ പോരാട്ടത്തിന്‌ ഇറങ്ങിയത്‌. ഷാജിമയുടെ സമരത്തിന്‌ മഹിളാ അസോസിയേഷൻ പൂർണ പിന്തുണ നൽകി.

പരസ്യമദ്യപാനത്തിനോടൊപ്പം മുഴപ്പിലങ്ങാട്‌ കടപ്പുറത്ത്‌ എല്‍എസ്‌ഡി പോലുള്ള മയക്കുമരുന്നിന്റെ ഉപയോഗം ഉള്ളതായി നാട്ടുകാരും ചൂണ്ടിക്കാണിയ്‌ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News