കാത്തിരിപ്പിന് വിരാമം; പൃഥിരാജ് – പാര്‍വ്വതി ചിത്രം തീയറ്ററുകളിലേക്ക്

പൃഥ്വിരാജും പാര്‍വ്വതിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം മൈ സ്റ്റോറി തീയറ്ററുകളിലേക്ക്. മാര്‍ച്ച് 23ന് തിയ്യറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

റോഷ്നി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന് തുടങ്ങുന്ന ഗാനം നേരത്തെ യൂട്യൂബില്‍ റിലീസ് ചെയ്യുകയും ഡിസ്ലൈക്കുകള്‍ വാരിക്കൂട്ടുകയും ചെയ്തിരുന്നു. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം പാടിയത് ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

പൃഥിരാജിന്‍റെ നായികയായി പാര്‍വ്വതിയെത്തുന്നുവെന്നതാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. ദിനകറും റോഷ്‌നി ദിനകറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സാണ് വിതരണത്തിനെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News