കണ്ണട രംഗത്തെ അടിസ്ഥാന പ്രശ്നം മറ്റൊന്ന്; കണ്ണട വിവാദത്തില്‍ വ്യത്യസ്താഭിപ്രായവുമായി ഡോ. ഇക്ബാല്‍

എന്താണ് കണ്ണട രംഗത്തെ പ്രശ്നം? ഇക്ബാല് പറയുന്നു – “മരുന്നുകൾക്കും ഹൃദ്രോഗ ചികിത്സക്കുള്ള സ്റ്റെന്റിനും മറ്റുമുള്ളത് പോലെ കണ്ണാടികളുടെ വില നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടില്ല.

“ഡോക്ടർമാർ ഏത് തരം കണ്ണാടി വേണമെന്ന് മാത്രമാണ് രോഗികൾക്ക് നിർദ്ദേശിക്കുന്നത്. (പൊതുവേ പറഞ്ഞാൽ പ്രോഗസ്സീവ്, ബൈ ഫോക്കൽ എന്നീ രണ്ടുതരത്തിലുള്ളവയാണ് നിർദ്ദേശിക്കുക).

“ഏത് കമ്പനിയുടെ കണ്ണാടി ഏത് വിലക്കുള്ളത് എന്തെല്ലാം ഗുണഗണങ്ങളുള്ളവ എന്നെല്ലാം കണ്ണാടി കടക്കാരാണ് രോഗികളെ ധരിപ്പിക്കുന്നത്. എസിലോർ പോലുള്ള വൻകിട വിദേശ കുത്തക കമ്പനികളുമായി ചേർന്ന് പ്രസിദ്ധരായ കണ്ണാടി നെറ്റ് വർക്ക് കടകൾ കണ്ണാടി വാങ്ങാനെത്തുന്നവരെ കണ്ണാടികളുടെ അമിതമായ ഗുണഗണങ്ങൾ അവതരിപ്പിച്ച് വലിയ തോതിൽ ചൂഷണം ചെയ്ത് വരികയാണ്.

“സാധാരണഗതിയിൽ പ്രോഗസ്സീവ് ലെൻസ് രണ്ടായിരം രൂപക്ക് താഴെ ലഭിക്കും. ബൈഫോക്കലിന്റെ വില ഇതിന്റെ നാലിലൊന്നേ വരൂ. കൂടിയാൽ 1500 രൂപ അത്രമാത്രം. ചില പ്രത്യേക തരം വൈകല്യങ്ങളുള്ളവർക്ക് കൂടിയ വിലക്കുള്ള കണ്ണാടി വേണ്ടി വന്നേക്കാം.

“അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ സാഹചര്യത്തിൽ കണ്ണാടി വ്യാപാരത്തിൽ നടക്കുന്ന ഉപഭോക്തൃ വഞ്ചന തടയാനും കണ്ണാടികളുടെ വില നിയന്ത്രിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതാണ്. നേത്ര ചികിത്സകരുടെ സംഘടനകളും സാമൂഹ്യ പ്രതിബന്ധതയുള്ള നേത്ര ഡോക്ടർമാരും (ഓഫ്താൽമോളജിസ്റ്റ്) ഇക്കാര്യത്തോട് പ്രതികരിക്കേണ്ടതാണ്.

“രാഷ്ടീയക്കാരെ കുറ്റപ്പെടുത്താനുള്ള അമിതാവേശത്തിനിടെ അടിസ്ഥാന പ്രശ്നം പരിഗണിക്കപ്പെടാതെ പോവരുത്” – ഇക്ബാല് ഫെയ്സ് ബുക്ക് പോസ്റ്റില് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മരുന്നുകൾക്കും ഹൃദ്രോഗ ചികിത്സക്കുള്ള സ്റ്റെന്റിനും മറ്റുമുള്ളത് പോലെ കണ്ണാടികളുടെ വില നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടില്ല. ഡോക്ടർമാർ ഏത് തരം കണ്ണാടി വേണമെന്ന് മാത്രമാണ് രോഗികൾക്ക് നിർദ്ദേശിക്കുന്നത്. (പൊതുവേ പറഞ്ഞാൽ പ്രോഗസ്സീവ്, ബൈ ഫോക്കൽ എന്നീ രണ്ടുതരത്തിലുള്ളവയാണ് നിർദ്ദേശിക്കുക). ഏത് കമ്പനിയുടെ കണ്ണാടി ഏത് വിലക്കുള്ളത് എന്തെല്ലാം ഗുണഗണങ്ങളുള്ളവ എന്നെല്ലാം കണ്ണാടി കടക്കാരാണ് രോഗികളെ ധരിപ്പിക്കുന്നത്. എസിലോർ പോലുള്ള വൻകിട വിദേശ കുത്തക കമ്പനികളുമായി ചേർന്ന് പ്രസിദ്ധരായ കണ്ണാടി നെറ്റ് വർക്ക് കടകൾ കണ്ണാടി വാങ്ങാനെത്തുന്നവരെ കണ്ണാടികളുടെ അമിതമായ ഗുണഗണങ്ങൾ അവതരിപ്പിച്ച് വലിയ തോതിൽ ചൂഷണം ചെയ്ത് വരികയാണ്. സാധാരണഗതിയിൽ പ്രോഗസ്സീവ് ലെൻസ് രണ്ടായിരം രൂപക്ക് താഴെ ലഭിക്കും. ബൈഫോക്കലിന്റെ വില ഇതിന്റെ നാലിലൊന്നേ വരൂ. കൂടിയാൽ 1500 രൂപ അത്രമാത്രം. ചില പ്രത്യേക തരം വൈകല്യങ്ങളുള്ളവർക്ക് കൂടിയ വിലക്കുള്ള കണ്ണാടി വേണ്ടി വന്നേക്കാം.

അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ സാഹചര്യത്തിൽ കണ്ണാടി വ്യാപാരത്തിൽ നടക്കുന്ന ഉപഭോക്തൃ വഞ്ചന തടയാനും കണ്ണാടികളുടെ വില നിയന്ത്രിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതാണ്. നേത്ര ചികിത്സകരുടെ സംഘടനകളും സാമൂഹ്യ പ്രതിബന്ധതയുള്ള നേത്ര ഡോക്ടർമാരും (ഓഫ്താൽമോളജിസ്റ്റ്) ഇക്കാര്യത്തോട് പ്രതികരിക്കേണ്ടതാണ്.

രാഷ്ടീയക്കാരെ കുറ്റപ്പെടുത്താനുള്ള അമിതാവേശത്തിനിടെ അടിസ്ഥാന പ്രശ്നം പരിഗണിക്കപ്പെടാതെ പോവരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News