പെരിയാര്‍ സങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ്‌

പെരിയാര്‍ സങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ്‌ തുടരുന്നു. രാജ്യവ്യാപകമായി നടക്കുന്ന കടുവകളുടെ സെന്‍സസിന്റെ ഭാഗമായുള്ള കണക്കെടുപ്പ്‌ വെള്ളിയാഴ്‌ച പൂര്‍ത്തിയാകും.

പെരിയാര്‍ സങ്കേതത്തിലെ തേക്കടി, വള്ളക്കടവ്‌, പെരിയാര്‍ റേഞ്ചുകളെ 59 ബ്ലോക്കുകളായി തിരിച്ചാണ്‌ കണക്കെടുപ്പ്‌ നടക്കുന്നത്‌. പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ 198 ഉദ്യോഗസ്ഥരാണ്‌ കണക്കെടുപ്പ്‌ നടത്തുന്നത്‌. ഈ മാസം രണ്ടിന്‌ തുടക്കമായ കണക്കെടുപ്പ്‌ ഒമ്പതിന്‌ പൂര്‍ത്തിയാകും.

ആദ്യഘട്ടത്തില്‍ കടുവ ഉള്‍പ്പെടെയുള്ള മാംസഭോജികളുടെയും ഇരകളുടെയും എണ്ണവും സാന്നിധ്യവും രേഖപ്പെടുത്തും. തുടര്‍ന്ന്‌ രണ്ട്‌ കിലോ മീറ്റര്‍ നേര്‍ രേഖയില്‍ സഞ്ചരിച്ച്‌ വിവരങ്ങള്‍ ശേഖരിക്കും. അവസാന ഘട്ടത്തില്‍ കടുവകള്‍ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിലെ ഇരകളുടെ എണ്ണം ശേഖരിക്കും.

ആദ്യ രണ്ട്‌ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ അവസാന ഘട്ടം 7,8,9 ദിവസങ്ങളിലായി പൂര്‍ത്തിയാക്കും. കണക്കെടുപ്പിന്റെ ഭാഗമായി ലഭിക്കുന്ന വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ രേഖപ്പെടുത്തും.

വന്യ ജീവി സങ്കേതത്തിലെ ആവാസ്വ്യവസ്ഥയുടെ സ്ഥിതി വിലിയിരുത്തി കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കണക്കെടുപ്പിലെ വിവരങ്ങള്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‌ മൈാറും. 2014ല്‍ ഇവിടെ നടത്തിയ കണക്കെടുപ്പില്‍ 27 കടുവകളുള്ളതായി കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here