അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ആര്‍ടിആര്‍ 200; വിപണിയിലെ പുതിയ താരം; അറിയേണ്ടതെല്ലാം

എബിഎസ് എന്നത് ഒരിക്കലും ഒ‍ഴിവാക്കപ്പെടാതിരിക്കാനുള്ള സുരക്ഷാക്രമീകരണമായി വാഹന നിര്‍മ്മാതാക്കള്‍ ഏറ്റെടുക്കേണ്ടതാണ്.എന്നാല്‍ വലിയ ചെലവ് എന്ന കാരണം പറഞ്ഞ് ഭൂരിഭാഹം നിര്‍മ്മാതാക്കളും ഇത് ഒ‍ഴിവാക്കുന്നു.

ഈ ഘട്ടത്തിലാണ് ആര്‍ടിആര്‍ 200 വിപണിയിലെത്തുന്നത് . വാഹനം ഉടന്‍ തന്നെ ഷോ റൂമുകളിലെത്തും.നിലവില്‍ ഈ കാറ്റഗറിയിലെ ഒരു ബൈക്കിനും ഇരട്ടച്ചാനല്‍ എബിഎസ് ലഭ്യമല്ല.

ആര്‍ടിആര്‍ 180ന് ഈ സൗകര്യമുണ്ടെങ്കിലും വാഹനം ക്ലിക്കായിട്ടില്ല. സുസുക്കി 150സിസിക്ക് എബിഎസ് ലഭിക്കുന്നവയുണ്ട്.പക്ഷേ അത് മുന്‍ വീലില്‍ മാത്രമാണ്. ഈ വിലയിരുത്തലുകളെല്ലാം പരിശോധിക്കുമ്പോ‍ഴാണ് 1.07ലക്ഷം രൂപ എക്സ് ഷോ റൂം വിലയുമായി ആര്‍ടിആര്‍ 200എത്തുന്നത്.

8500ആര്‍പിഎമ്മില്‍ 20.5ബി എച്ച് പി കരുത്തിലാണ് അപ്പാഷെ ആര്‍ ടി ആര്‍ ലഭ്യമാകുന്നകുന്നത്.4സെക്കന്‍റില്‍ പൂജ്യത്തില്‍ നിന്ന് 60കിലോമീറ്റര്‍ വേഗതയിലേക്കെത്തുന്ന വാഹനത്തിന് 127ആണ് വേഗതയെന്നും ടിവിഎസ് പറയുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News