കഥകളി ആചാര്യൻ പത്മൂഭൂഷൻ മടവൂർ വാസുദേവൻ നായർ കുഴഞ്ഞു വീണ് മരിച്ചു

പ്രശസ്‌ത കഥകളി ആചാര്യൻ പത്മൂഭൂഷൻ മടവൂർ വാസുദേവൻ നായർ വേദിയിൽ കുഴഞ്ഞു വീണ് മരിച്ചു. 89 വയസായിരുന്നു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയിൽ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മടവൂരിന്റെ ഏറ്റവും ഇഷ്ടപെട്ട കത്തി വേഷത്തിൽ പുറപ്പാട് കഴിഞ്ഞ് തിരശ്ശീലയ്ക്കു പിന്നിൽ ചടങുകൾ നിർവ്വഹിക്കുമ്പോഴായിരുന്നു മഹാ കലാകാരൻ രാവണവിജയത്തിലെ രാവണനെ പൂർത്തിയാക്കാനാകാതെ രംഗമൊഴിഞ്ഞത് .

വേദികരികെ കുഴഞ്ഞ് വീണതും ഉടൻ തന്നെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അദ്ദേഹത്തെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

30 വയസ്സുമുതൽ കെട്ടിയാടുന്ന മടവൂരിന്റെ ഒരു പക്ഷെ 2500 മത്തെ വേദിയാകാമെന്ന് ശിഷ്യർ പറഞ്ഞു. രാവണൻ,കീചകൻ,ദുര്യോദനൻ,ഭാണൻ,ഇടുമ്പൻ,കുന്തി,ഹനുമാൻ,തുടങി കത്തി വേഷങളിൽ മടവൂർ തന്റേതായ ശൈലിയിൽ പ്രാഗൽഭ്യം തെളിയിച്ചു.

പത്തു വര്‍ഷത്തോളം കേരള കലാമണ്ഡലത്തില്‍ കഥകളി അധ്യാപകനായിരുന്നു. 1998 -ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, 2009-ല്‍ സംസ്ഥാന കഥകളി അവാര്‍ഡ് എന്നിവ നേടി.

സാവിത്രിയമ്മയാണ് ഭാര്യ. മക്കള്‍: മധു, മിനി ബാബു, ഗംഗാ തമ്പി (ഭരതനാട്യം കലാകാരി, അടയാര്‍ കലാക്ഷേത്രം അധ്യാപിക). മരുമക്കള്‍: ബീവി, കിരണ്‍ പ്രഭാകര്‍, തമ്പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News