കടയുടെ ഷട്ടറില്‍ സ്ഥിരമായി മൂത്രമൊഴിക്കല്‍; ഒടുവില്‍ കടയുടമ സിസിടിവി വെച്ചു; ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി ഉടമ

മാസങ്ങളായി കടയുടെ ഷട്ടറില്‍ സ്ഥിരമായി മൂത്രമൊഴിച്ചിരുന്ന വിരുതനെ കടയുടമ കാമറ വച്ച് കണ്ടെത്തി .ആലുവ ജില്ലാ ആശുപത്രി കവലയില്‍ സെലക്ഷന്‍സ് എന്ന കടയുടെ ഷട്ടറടക്കം ദ്രവിച്ച് പോയതിനെ തുടര്‍ന്നാണ് കടയുടമ സി.സി.ടി.വി കാമറ സ്ഥാപിച്ചത്.

കടക്ക് മുന്നില്‍ പതിവായി മൂത്രമൊഴിക്കുന്ന വിരുതനെ കണ്ടെത്താന്‍ കടയുടമ സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞത് അപൂര്‍വ്വ കാഴ്ചയായിരുന്നു. രാത്രി 10.00 മണിയോടെ ഒരാള്‍ കുപ്പിയിലാക്കി യ മൂത്രം’ കടക്കുമുന്നിലും ഷട്ടറിലും തളിക്കുന്നു. അതോടൊപ്പം കടയുടെ മുന്നില്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്നു.

ആളെ തിരിച്ചറിഞ്ഞ കടയുടമ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിരുതന്‍ പിടിയിലായത്.
മൂന്ന് മാസത്തിലധികമായി രാവിലെ തുറക്കാനെത്തുമ്പോള്‍ കടയുടെ മുന്നില്‍ നിന്ന് മൂത്രത്തിന്റെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട് – ആദ്യം നഗരസഭയുടെ കാനയില്‍ നിന്നാണെന്ന് കരുതി. പിന്നീട് കടയുടെ ഷട്ടര്‍ തുരുമ്പ് പിടിച്ചതോടെ കഴിഞ്ഞ ആഴ്ച ഷട്ടറും മാറ്റിവച്ചു.

എന്നിട്ടും പരിപാടി നിര്‍ത്താതായതോടെയാണ് കടയുടെ പുറത്ത് സിസിടിവി കാമറ വക്കാന്‍ തീരുമാനിച്ചത്. കാമറയില്‍ ആളെ തിരിച്ചറിഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here