കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ വീണ്ടും സ്വകാര്യ ബസ് ലോബിയുടെ ആക്രമണം; ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി

പത്തനംതിട്ട തണ്ണിത്തോട് കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് നേരെ വീണ്ടും സ്വകാര്യ ബസ് ലോബിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രണ്ട് കെ എസ് ആര്‍ ടി സി ബസ്സുകള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് പുതിയ സംഭവം. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ് ആര്‍ ടി സി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം കെ എസ് ആര്‍ ടി സി സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. കെ എസ് ആര്‍ ടി സി ബസിനെ അപകടപ്പെടുത്താനായി സ്വകാര്യ ബസ് കുറുകനെ ഓടിച്ച് കയറ്റിയതാണ് തണ്ണിത്തോടിലെ പുതിയ സംഭവം. അപകടം ഒഴിവാക്കാനായി വെട്ടിത്തിരിച്ച കെഎസ്ആര്‍ടി സി ബസ്സിന്റെ പ്ലേറ്റ് ഒടിഞ്ഞു. തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിച്ച് കോന്നി സര്‍വീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന തണ്ണിത്തോട് കരിമാന്തോടിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിച്ചതാണ് സ്വകാര്യ ബസ് ലോബിയെ ചൊടിപ്പിച്ചത്. കയ്യേറ്റവും അസഭ്യം പറച്ചിലും പതിവ് സംഭവമായി. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം രണ്ട് ബസ്സുകള് തകര്‍ക്കപ്പെട്ടത്.

ചില സ്വകാര്യ ബസ് കമ്പനി ജീവനക്കാരാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നതെന്നാണ് പരാതി. ഇത് സംബന്ധിച്ച് തണ്ണിത്തോട് പഞ്ചായത്ത് അധികൃതര്‍ പൊലീസിനും ജില്ലാ വികസന സമിതിക്കും നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News