സെന്‍സര്‍ ബോര്‍ഡ് പോസ്റ്ററില്‍ കത്തിവെച്ചു; വിവാദത്തിന് ശേഷം പാതിരാകാലം റിലീസിന് ഒരുങ്ങുന്നു

നഗ്‌നനായ യുവാവിന്റെ ചിത്രം ഉള്‍പ്പെട്ട പോസ്റ്റര്‍ നിരോധിച്ചതോടെ, വിവാദത്തിലായ പ്രിയനന്ദനന്റെ പാതിരാ കാലം എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഈ മാസം പതിനാറിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ തൃശൂരില്‍ പുറത്തിറക്കി.

വെടിയുണ്ടകള്‍ക്ക് നടുവില്‍ നഗ്‌നനായിരിക്കുന്ന യുവാവിന്റെ ചിത്രം വിവാദമായതോടെ സെന്‍സര്‍ബോര്‍ഡ് പാതിരാക്കാലത്തിന്റെ പോസ്റ്ററുകള്‍ നിരോധിച്ചിരുന്നു. ജഹനാര എന്ന പെണ്‍കുട്ടിയും കൂട്ടുകാരനും കാണാതായ അച്ഛനെ തേടി കാട്ടിലൂടെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാവോയിസ്റ്റെന്ന് മുദ്രകുത്തപ്പെട്ട് ഭീകരാന്തരീക്ഷത്തില്‍ അകപ്പെടുന്ന ഇവരുടെ കഥയാണ് ചിത്രം പറയുന്നത്.

ഒരിടവേളയ്ക്ക് ശേഷം പ്രിയനന്ദനന്‍ സംവിധാനം നിര്‍വ്വഹിച്ച സിനിമയില്‍ മൈഥിലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഈ മാസം പതിനാറിന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ തൃശൂരില്‍ പുറത്തിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here