യുപിയില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് എച്ച്ഐവി ബാധിച്ചു; രോഗബാധിതരില്‍ ആറു വയസുകാരിയും

ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 46 പേര്‍ക്ക് എച്ച്‌ഐവി ബാധ. കഴിഞ്ഞ പത്തുമാസത്തിനിടെയാണ് യുപിയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.

എച്ച്‌ഐവി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണു നിര്‍ണായക വിവരം കണ്ടെത്തിയത്. ഇത്തരത്തില്‍ ചികില്‍സ നടത്തിയ വ്യാജഡോക്ടര്‍ക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി.

ഏപ്രില്‍ മുതല്‍ ജൂലൈ വരെ നടത്തിയ പരിശോധനയില്‍ 12 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയിരുന്നു. ബംഗര്‍മൗ മേഖലയില്‍ മാത്രമായിരുന്നു ഇത്. നവംബറില്‍ നടത്തിയ പരിശോധനയിലും 13 കേസുകള്‍ ഇവിടെ നിന്നു റിപ്പോര്‍ട്ടു ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്.പി.ചൗധരി പറഞ്ഞു.

കഴിഞ്ഞ മാസം അവസാനത്തോടെ നടന്ന പരിശോധനയില്‍ 32 പേര്‍ക്കാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ ആറു വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News