ലോയ കേസില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങുന്നു; സഹപ്രവര്‍ത്തകരുടേയും മരണം അന്വേഷിക്കണമെന്നും ആവശ്യം

പ്രത്യേക സിബിഐ ജഡ്ജിയായിരുന്ന ബിഎച്ച് ലോയയുടെ മരണത്തില്‍ ദുരൂഹ നീക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സമീപിക്കും. ലോയയുടെ സഹപ്രവര്‍ത്തകരായ രണ്ട് അഭിഭാഷകരുടെയും മരണം അന്വേഷിക്കണമെന്നും, സിബിഐ എന്‍ഐഎ ഇതര ഏജന്‍സികള്‍ക്ക് അന്വേഷണ ചുമതല നല്‍കണമെന്നുമാണ് ആവശ്യം.

എംപിമാര്‍ ഒപ്പുവെച്ച കത്ത് ഈ ആഴ്ച തന്നെ ഗവര്‍ണര്‍ക്ക് നല്‍കും . അതേ സമയം ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ജസ്റ്റിസ് ലോയയുടെ സഹപ്രവര്‍ത്തകരായിരുന്ന അഭിഭാഷകന്‍ ശ്രീകാന്തിന്റെയും, ജില്ലാ ജഡ്ജിയായിരുന്ന പ്രകാശ് തോംബറിന്റെയും മരണം ദുരൂഹമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് മരണങ്ങളിലുള്ള ദുരൂഹ നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ടപതിയെ സമീപിക്കാനൊരുങ്ങുന്നത്. എന്‍ഐഎയും സിബിഐയും ഒഴിച്ച് മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ ആഴ്ച തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കും. മൂന്ന് പേജുള്ള കത്തില്‍ നൂറോളം പ്രതിപക്ഷ നേതാക്കളും എംപിമാരും ഇതുവരെ ഒപ്പു വെച്ചു. അതേ സമയം ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന സിപിഐഎംമ്മിന്റെ ആവശ്യം രാഷ്ട്രപതിക്ക് മുന്നില്‍ ഉന്നിയിക്കുന്ന കാര്യം പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതേ സമയം ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്.

കേസ് ഏറെ വിവാദമായ സാഹചര്യത്തിലാണ് ദീപക് മിശ്ര ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് വിളിപ്പിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ ഷെഹ്റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ അടക്കമുള്ള വിഷയങ്ങളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അമിത് ഷായ്ക്ക് നോട്ടീസ് അയക്കണമെന്ന ആവശ്യവും തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News