ചില പേരുകൾ ഇപ്പോ‍ഴും ചിലരെ പൊള്ളിക്കും; രോഹിത് വെമുല സ്കോളർഷിപ്പ് വിതരണത്തിന് ഓഡിറ്റോറിയം നിഷേധിച്ചവരോട് ദീപാ നിശാന്ത്

രോഹിത് വെമുലയുടെ പേരിൽ എസ്.എഫ്.ഐ. ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം ചെയ്യുന്ന ചടങ്ങിനാണ് ഓഡിറ്റോറിയം നിഷേധിച്ചത്. ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു സംഭവം. ഓഡിറ്റോറിയം വിട്ടുതരാൻ പ്രിൻസിപ്പലാണ് വിസമ്മതം പ്രകടിപ്പിച്ചത്. തുടർന്ന് ഓഡിറ്റോറിയത്തിനു പുറത്തുള്ള ചെറിയ ഷെഡ്ഡിൽ പരിപാടി നടന്നു. ദീപാ നിശാന്ത് സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു.

ദീപാ നിശാന്ത് എ‍ഴുതുന്നു:

“വിചാരിച്ച പോലെ ഓഡിറ്റോറിയത്തിനകത്ത് പരിപാടി സംഘടിപ്പിക്കാനാവാത്തതിലുള്ള നിരാശയിൽ മുഖം വാടിയിരിക്കുന്ന കുറേ കുട്ടികളായിരുന്നു മുമ്പിലിരുന്നിരുന്നത്.. പലരും എന്നോട് ക്ഷമ ചോദിക്കുകയും ചെയ്തു.

“ക്ഷമ ചോദിക്കേണ്ട കാര്യമെന്താണ്?

“വെമുലയുടെ പേരിൽ ഏർപ്പെടുത്തിയ ആ പുരസ്കാരത്തിന് ഏറ്റവും അനുയോജ്യമായ ഇടം അതുതന്നെയായിരുന്നു.

“ചില പേരുകൾ ഇപ്പോഴും ചിലരെ പൊള്ളിക്കും. ആത്മഹത്യയെന്ന് ചരിത്രം വിധിയെഴുതിയ പലതും ഉജ്ജ്വല രക്തസാക്ഷിത്വങ്ങളായിരുന്നുവെന്ന് കാലം തിരിച്ചറിയും.മരിച്ചവർ ജീവിക്കുന്നവർക്കിടയിൽ നിവർന്നു നിൽക്കും. വർഗ്ഗ-വർണ വിഭജിത സമൂഹത്തിൽ വെമുലയെപ്പോലുള്ള പാർശ്വവത്കൃതർ അനുഭവിക്കുന്ന സംഘർഷങ്ങളെ ഉൾക്കൊള്ളാൻ അധികാരത്തിന്റെ ശീതീകരിച്ച മുറികൾക്കാകില്ല.”

കാൾസാഗനെപ്പോലെ ഒരു സാമൂഹ്യശാസ്ത്രജ്ഞനും എഴുത്തുകാരനുമാകാൻ കൊതിച്ച ഒരു യുവാവിന്റെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ പുരസ്കാരദാനച്ചടങ്ങിന് ജാതിമതിലുകളുയരുന്ന സമകാലികസാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട് എന്നും ദീപാ നിശാന്ത് ചൂണ്ടിക്കാട്ടി.

പുരസ്കാരത്തിനർഹരായ വിദ്യാർത്ഥികളെയും സംഘാടകരെയും ദീപാ നിശാന്ത് അഭിനന്ദിക്കുകയും ചെയ്തു.

ദീപാ നിശാന്തിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്:

രോഹിത് വെമുലയുടെ പേരിൽ എസ്.എഫ്.ഐ. ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം ചെയ്യാൻ കുട്ടികൾ ക്ഷണിച്ചിരുന്നതു പ്രകാരം ഇന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോയിരുന്നു. ഓഡിറ്റോറിയം വിട്ടുതരാൻ പ്രിൻസിപ്പാൾ വിസമ്മതം പ്രകടിപ്പിച്ചതിനാൽ ഓഡിറ്റോറിയത്തിനു പുറത്തുള്ള ചെറിയ ഷെഡ്ഡിലാണ് പരിപാടി നടത്തിയത്.. വിചാരിച്ച പോലെ ഓഡിറ്റോറിയത്തിനകത്ത് പരിപാടി സംഘടിപ്പിക്കാനാവാത്തതിലുള്ള നിരാശയിൽ മുഖം വാടിയിരിക്കുന്ന കുറേ കുട്ടികളായിരുന്നു മുമ്പിലിരുന്നിരുന്നത്.. പലരും എന്നോട് ക്ഷമ ചോദിക്കുകയും ചെയ്തു.

ക്ഷമ ചോദിക്കേണ്ട കാര്യമെന്താണ്?

വെമുലയുടെ പേരിൽ ഏർപ്പെടുത്തിയ ആ പുരസ്കാരത്തിന് ഏറ്റവും അനുയോജ്യമായ ഇടം അതുതന്നെയായിരുന്നു.. ചില പേരുകൾ ഇപ്പോഴും ചിലരെ പൊള്ളിക്കും. ആത്മഹത്യയെന്ന് ചരിത്രം വിധിയെഴുതിയ പലതും ഉജ്ജ്വല രക്തസാക്ഷിത്വങ്ങളായിരുന്നുവെന്ന് കാലം തിരിച്ചറിയും.മരിച്ചവർ ജീവിക്കുന്നവർക്കിടയിൽ നിവർന്നു നിൽക്കും…വർഗ്ഗ_ വർണ വിഭജിത സമൂഹത്തിൽ വെമുലയെപ്പോലുള്ള പാർശ്വവത്കൃതർ അനുഭവിക്കുന്ന സംഘർഷങ്ങളെ ഉൾക്കൊള്ളാൻ അധികാരത്തിൻ്റെ ശീതീകരിച്ച മുറികൾക്കാകില്ല…

കാൾസാഗനെപ്പോലെ ഒരു സാമൂഹ്യശാസ്ത്രജ്ഞനും എഴുത്തുകാരനുമാകാൻ കൊതിച്ച ഒരു യുവാവിൻ്റെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ പുരസ്കാരദാനച്ചടങ്ങിന് ജാതിമതിലുകളുയരുന്ന സമകാലികസാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട്.. പുരസ്കാരത്തിനർഹരായ വിദ്യാർത്ഥികൾക്കും സംഘാടകർക്കും അഭിനന്ദനങ്ങൾ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News