സ്കൂളില്‍ പോകാന്‍ മടിയുള്ളവര്‍ കണ്ടും കേട്ടും വായിച്ചും പഠിക്കണം ജസ്റ്റിനെന്ന കൊച്ച് മിടുക്കനെ

പലര്‍ക്കും സ്കൂളില്‍ പോകാന്‍ ഭയങ്കര മടിയുള്ളവരല്ലേ. മാതാപിതാക്കളെ പേടിച്ച് സ്കൂളില്‍ പോകുന്നവര്‍ ഉണ്ട്. സ്കൂള്‍ ഇല്ലായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന കുട്ടികളും ഉണ്ട്. എന്നാല്‍ സ്കൂളില്‍ പോകാന്‍ മടിയുള്ളവരെ, കാണണം നിങ്ങള്‍ ഈ മിടുക്കനെ.

ഫിലീപ്പീന്‍സില്‍ നിന്നുള്ള ഈ കൊച്ചുമിടുക്കന്‍ ഒന്നരവയസ്സുള്ള തന്‍റെ കുഞ്ഞനുജനെയും കൊണ്ടാണ് സ്കൂളില്‍ പഠിക്കാന്‍ പോകുന്നത്. ഫിലിപ്പീന്‍സിലെ സാല്‍വേഷന്‍ എലിമെന്‍ററി സ്കൂളിലാണ് ജസ്റ്റിനെന്ന ഈ മിടുക്കന്‍ അനുജനെയും കൊണ്ട് പഠിക്കാന്‍ വരുന്നത്.

ഗ്രാമങ്ങളില്‍ മിക്ക മാതാപിതാക്കളും സാമ്പത്തിക പ്രതിസന്ധി മൂലം കുട്ടികളെയൊന്നും സ്കൂളില്‍ വിടാറില്ല.മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ ഇ‍ളയ കുട്ടികളെ നോക്കേണ്ട ചുമതല മൂത്ത കുട്ടികള്‍ക്കാണ്.

എന്നാല്‍ അനുജനെയും കൊണ്ട് വീട്ടിലിരിക്കാന്‍ ഈ മിടുക്കന്‍ തയ്യാറായില്ല. അങ്ങനെയാണ് അനുജനെയും ഇവന്‍ കൊണ്ട് പഠിക്കാന്‍ തീരുമാനിച്ചത്. പഠിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും അനുജനെ നോക്കാതിരിക്കാന്‍ പറ്റില്ല. അനുജനെ നോക്കിയിരുന്ന് പഠനം മുടക്കാനും അവന്‍ ഒരുക്കമല്ല.

ഒരു കൈയില്‍ തന്‍റെ കുഞ്ഞനുജനെയും മുറുകെപ്പിടിച്ച് മറുകൈ കൊണ്ട് നോട്ട് എ‍ഴുതുന്ന ജസ്റ്റിന്‍റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി ക‍ഴിഞ്ഞു.

സ്കൂളിലെ ടീച്ചര്‍ തന്നെയാണ് ഈ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഏതവസ്ഥയിലും പഠനം മുടക്കരുതെന്നാണ് ജസ്റ്റിന്‍ നല്‍കുന്ന വലിയ സന്ദേശം. സ്കൂളില്‍ പോകാന്‍ മടിയുള്ളവര്‍ ജസ്റ്റിലിനെ കണിടു പഠിക്കട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News