മോദിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തില്‍ പരുക്ക്

കോട്ടയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ. വീട്ടുകാരും യശോദയോടൊപ്പമുണ്ടായിരുന്നു. സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയാണ് ഉണ്ടായത്. കോട്ട-ചിറ്റൂര്‍ ദേശീയപാതയിലാണ് സംഭവം.

യശോദയെ ചിറ്റഗോര്‍ഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തില്‍ യശോദയ്ക്ക് ഒപ്പമുണ്ടായിരുന്ന ഒരാള്‍ മരിച്ചതായും രാജസ്ഥാന്‍ പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel