മുഖസൗന്ദര്യത്തിന് വെല്ലുവിളിയാകുന്ന കറുത്തപുള്ളികള്‍; പരിഹാരം അടുക്കളയിലുണ്ട്

മുഖ സൗന്ദര്യത്തിനെ ഏറെ ബാധിക്കുന്ന പ്രശ്നമാണ് മുഖത്ത് പ്രത്യക്ഷപ്പെടുന്ന കറുത്തപുള്ളികള്‍ അഥവാ ബ്ലാക്ക് ഹെഡ്സ്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ത്വക്ക് ഡിസോര്‍ഡര്‍ ആണ്.

മുഖത്തുണ്ടാകുന്ന അ‍ഴുക്കും എണ്ണമയവും യഥാസമയം നീക്കം ചെയ്യാത്തതാണ് ബ്ലാക്ക് ഹെഡ്സ് വരാന്‍ പ്രധാന കാരണം. മുഖത്ത് ഏറ്റവും അധികം എണ്ണമയം ഉണ്ടാകുന്നത് മൂക്കില്‍ ആയതിനാല്‍ മിക്കആളുകളുടെയും മൂക്കിനെ തന്നെയാണ് ബ്ലാക്ക്ഹെഡ്സ് ആദ്യം ബാധിക്കുന്നത്.

ബ്ലാക്ക് ഹെഡ്സ് അകറ്റാന്‍ നമ്മുടെ അടുക്കളയില്‍ തന്നെയുള്ള 7 മാര്‍ഗ്ഗങ്ങള്‍ ഇതാ

ബ്ലാക്ക്ഹെഡ്സിന് മുകളില്‍ ചെറുതായി ചൂടാക്കിയ തേന്‍ പുരട്ടുക. 10 മിനിറ്റിന് ക‍ഴിഞ്ഞ് ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ക‍ഴുകികളയാം

പേസ്റ്റ് ഉപ്പുമായി യോജിപ്പിച്ച് ബ്ലാക്ക് ഹെഡ്സില്‍ പുരട്ടി 5 മിനിറ്റിന് ശേഷം നന്നായി മസാജ് ചെയ്യുക. ശേഷം ക‍ഴുകി കളയാം

മുട്ടയുടെ വെള്ള പുരട്ടുന്നത് ബ്ലാക്ക്ഹെഡ്സ് അകറ്റാം നല്ലതാണ്. തേച്ച് പിടിപ്പിച്ചതിന് ശേഷം 15 മിനിറ്റ് ക‍ഴിഞ്ഞ് ക‍ഴുകി കളയാം.

മുഖം ഇടക്കിടക്ക് തണുത്ത വെള്ളത്തില്‍ ക‍ഴുകി തുടക്കുക. ഏതെങ്കിലും മോയ്സ്ചുറൈസ് പുരട്ടുക. ഇത് ബ്ലാക്ക്ഹെഡ്സ് അകറ്റാനും വരാതിരിക്കാനും നല്ലതാണ്

തേനും പാലും മിക്സ് ചെയ്ത് ചൂടാക്കി ബ്ലാക്ക്ഹെഡ്സിന് മുകളില്‍ പുരട്ടാം. ഉണങ്ങിയ ശേഷം ക‍ഴുകി കളയാം

ഉപ്പും ചെറുനാരങ്ങാനീരും അടങ്ങിയ മിശ്രിതവും മുഖത്തെ ബ്ലാക്‌ഹെഡ്‌സ് അകറ്റാന്‍ ഏറെ നല്ലതാണ്. ഇതുരണ്ടും കലര്‍ത്തി മുഖത്തുപുരട്ടി സ്‌ക്രബ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ മുഖം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ചെയ്യുക.

ബ്രൗണ്‍ ഷുഗര്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവയും മുഖത്തെ ബ്ലാക്‌ഹെഡ്‌സ് നീ്ക്കാന്‍ ഏറെ നല്ലതാണ്. ബ്രൗണ്‍ ഷുഗര്‍ മുഖത്തെ മൃതകോശങ്ങള്‍ നീക്കാന്‍ നല്ലതാണ്. കൂടുതലുള്ള എണ്ണമയവും നീക്കും. തേന്‍ ചര്‍മകോശങ്ങളിലെ അഴുക്കു നീക്കും. ചെറുനാരങ്ങാനീര് ബ്ലീച്ചിംഗ് ഇഫക്ടുള്ളതാണ്. ഇവയെല്ലാം കലര്‍ത്തി തേയ്ക്കുന്നത് മുഖത്തെ ബ്ലാക് ഹെഡ്‌സിനുള്ള നല്ലൊരു പ്രതിവിധിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News