ബഹിരാകാശത്തേക്ക് ഒരു സ്പോര്‍ട്സ് കാര്‍; ശാസ്ത്രം കുതിക്കുന്നു; ഒപ്പം എലന്‍മസ്ക്കിന്‍റെ സ്വപ്നങ്ങളും

ഫാല്‍ക്കണ്‍ ഹെവി എന്ന ഏറ്റവും ശക്തിയേറിയ റോക്കറ്റിന്‍റെ വിക്ഷേപണം പുതു ചരിത്രം കുറിക്കുന്നതായിരുന്നു. കാരണം മറ്റൊന്നുമല്ല റോക്കറ്റിനൊപ്പം ബഹിരാകാശത്തേക്കയച്ചത് ഒരു സ്പോര്‍ട്സ് കാര്‍ കൂടിയായിരുന്നു.

ഫാല്‍ക്കണ്‍ ഹെവിയുടെ മുകള്‍ ഭാഗത്താണ് ടെസ്ലലയുടെ സ്‌പോര്‍ട്‌സ് കാര്‍ ഘടിപ്പിച്ചിരുന്നത്. അതില്‍ ബഹിരാകാശ സഞ്ചാരിയുടെ വേഷമിട്ട് സ്റ്റാര്‍മാന്‍ എന്നു പേരുള്ള ഒരു പ്രതിമയും.

സ്വപ്ന സഞ്ചാരിയായ എലന്‍മസ്ക് എന്ന സമ്പന്ന വ്യവസായിയുടെ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കാന്‍ പോകുന്നത്.

ടെസ്ല കാര്‍ ഘടിപ്പിച്ചിരിക്കുന്ന റോക്കറ്റിന്‍റെ മുകള്‍ ഭാഗം അതിനൊപ്പമുള്ള എഞ്ചിന്‍റെ സഹായത്തോടെ ഭൂമിയ്ക്കും ചൊവ്വയ്ക്കും ഇടയിലുള്ള ഭ്രമണ പഥത്തിലേക്കാണ് പോവുക.

അതിനുശേഷം സൗരയൂധത്തിലെ മറ്റ് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും കൂട്ടത്തില്‍ ഈ ടെസ്ല കാറും സൂര്യനെ വലം വെച്ചുകൊണ്ടിരിക്കും. ശേഷം അത് ചൊവ്വയോട് അടുക്കും, എലന്‍മസ്കിന്‍റെ സ്വപ്നങ്ങളും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here