‘പാകിസ്താനിലേയ്ക്ക് പോകൂ’ ആക്രോശം വീണ്ടും; വിദ്വേഷ പ്രസ്താവനയുമായി ബിജെപി എംപി വിനയ് കത്യാര്‍

പാകിസ്താനിലേയ്ക്ക് പോകാന്‍ ആക്രോശവുമായി ബിജെപി എംപി വിനയ് കത്യാര്‍. ന്യൂസ് എജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന എംപിയുടെ അഭിപ്രായ പ്രകടനം. താജ്മഹല്‍ ഉടന്‍ തന്നെ ‘തേജ് മന്ദിര്‍’ ആക്കുമെന്ന് കത്യാര്‍ രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു.

മുസ്ലീങ്ങള്‍ ഇന്ത്യയില്‍ താമസിക്കാന്‍ പാടില്ല. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അവര്‍ രാജ്യം വിഭജിച്ചു. അവര്‍ക്ക് അവരുടേതായ രാജ്യം നല്‍കിയിട്ടുണ്ട്. പിന്നെയും അവര്‍ ഇന്ത്യയില്‍ താമസിക്കുന്നതിന്റെ ആവശ്യമെന്ത്? ഇന്ത്യയിലെ മുസ്ലിംകള്‍ പാക്കിസ്ഥാനിലേയ്ക്ക് പോകണം. അല്ലെങ്കില്‍ ബംഗ്ലാദേശിലേയ്ക്ക് – ബിജെപി എംപിയുടെ വാദങ്ങള്‍ ഇങ്ങനെ.

വന്ദേ മാതരത്തെ ബഹുമാനിക്കാത്തവരെയും ദേശീയപതാകയെ അപമാനിക്കുന്നവരെയും ശിക്ഷിക്കാന്‍ ബില്‍ കൊണ്ടുവരണമെന്നും കത്യാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ മുസ്ലീങ്ങളെ പാക്കിസ്താനികളെന്ന് വിളിക്കുന്നവര്‍ക്കെതിരെ നിയമം കൊണ്ടുവരണമെന്ന് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടതിനു പിന്നാലേയാണ് ബിജെപി എംപിയുടെ പുതിയ വെളിപാടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here