കെഎസ്ആര്‍ടിസി ശമ്പള കുടിശിക വിതരണം ആരംഭിച്ചു; പെന്‍ഷന്‍ നല്‍കാനാകുള്ള നടപടികളും ഊര്‍ജിതം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മുടങ്ങി കിടക്കുന്ന പെന്‍ഷന്‍ നല്‍കാനാകുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്ന് എംഡി എ ഹേമചന്ദ്രന്‍.

ഇതിനായി സര്‍ക്കാര്‍ സഹായത്തോടെ സഹകരണ ബാങ്കുകളില്‍ നിന്നും ഫണ്ട് സ്വരൂപിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലെന്നും ഹോമചന്ദ്രന്‍ പറഞ്ഞു. 70 കോടി രൂപ സര്‍ക്കാര്‍ സഹായത്തോടെ ജനുവരി മാസത്തെ ശമ്പള കുടിശിക ഇന്ന് മുതല്‍ വിതരണം ചെയ്ത് തുടങ്ങിയതായും എംഡി പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ മുടങ്ങി കിടന്ന പെന്‍ഷന്‍ ഉടന്‍ നല്‍കാനുള്ള സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതെന്നും ഉടന്‍തെന്നെ പെന്‍ഷന്‍ നല്‍കുമെന്നും എംഡി പറഞ്ഞു.

മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശിക പൂര്‍ണമായും രണ്ട് മാസത്തെ പെന്‍ഷന്‍ ഭാഗികമായുമാണ് കെഎസ്ആര്‍ടിസി വിതരണം ചെയ്യാനുള്ളത് ഇതിനായി 225 കോടി രൂപയാണ് കോര്‍പ്പറേഷന് വേണ്ടി വരുകയെന്നും സഹകരണ ബാങ്കുകള്‍ വഴി ഫണ്ട് സ്വരുപിക്കാനുള്ള നടപടിപള്‍ പുരോഗമിച്ച് വരികയാണെന്നും എം ഡി. പറഞ്ഞു െ

മുടക്കം വന്ന ജനുവരി മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 70 കോടി രൂപ നല്‍കിയിരുന്നു. ഈ ശമ്പള കുടിശിക ഇന്ന് മുതല്‍ വിതരണം ചെയ്ത് തുടങ്ങിയതായും എംഡി പറഞ്ഞു.

പെന്‍ഷന്‍കാരുടെ ദുരിതം സര്‍ക്കാര്‍ കാണുന്നില്ലെന്ന് പ്രതിപക്ഷവും ഒരു കൂട്ടം മാധ്യമങ്ങളും ഒരുപോലെ വാചലാരകുമ്പോഴാണ് ജീവനക്കാരെയും പെന്‍ഷന്‍കാരെയും കരുതിയുള്ള സര്‍ക്കാരിന്റെ ഈ ഇടപെടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here