ദക്ഷിണാഫ്രിക്കന്‍ പേസ്പടയെ അടിച്ച് പറത്തി കൊഹ്ലിയും ധവാനും; കേപ്ടൗണില്‍ റണ്ണൊ‍ഴുകുന്നു; ധവാന് അര്‍ധ സെഞ്ചുറി

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം പുരോഗമിക്കുന്നു. ടോസ് നേടി ബൗളിംഗ് തുടങ്ങിയ ആതിഥേയര്‍ ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു.

റണ്ണെടുക്കും മുമ്പെ രോഹിത് ശര്‍മ്മയെ റബാഡ പറഞ്ഞയച്ചു. പിന്നാലെ വിരാട് കോഹ്ലിയെ അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യു രക്ഷയായി.

എന്നാല്‍ പതിയെ കളി തുടങ്ങിയ ധവാനും നായകന്‍ കൊഹ്ലിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നാലുപാടും പായിച്ചു. ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ചുറി കടന്ന് കുതിക്കുകയാണ്. മറുവശത്ത് കോഹ്ലിയും അര്‍ധസെഞ്ചുറിയോടടുത്തിട്ടുണ്ട്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 21 ഓവറില്‍ 1 ന് 125 എന്ന നിലയിലാണ്. കൊഹ്ലിയും ധവാനുമാണ് ക്രീസില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News