അതിര് കാക്കുന്ന ജവാനും കതിര് കാക്കുന്ന കര്‍ഷകനും ആദരിക്കപ്പെടണമെന്ന് സലീംകുമാര്‍; യുവതലമുറ ഫേസ്ബുക്കില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങി കൃഷി ചെയ്യണം

കൊച്ചി: താന്‍ മികച്ച കര്‍ഷകനൊന്നും അല്ലെന്നും, എന്നാല്‍ കൃഷി ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാറുണ്ടെന്നും നടന്‍ സലീംകുമാര്‍.

കൈരളി ടിവിയുടെ കതിര്‍ പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടായിരിക്കാം തന്നെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും സലീംകുമാര്‍ പറഞ്ഞു.

കര്‍ഷകര്‍ ആദരിക്കപ്പെടുക എന്നത് അപൂര്‍വമാണ്. അതിര് കാക്കുന്ന ജവാനും കതിര് കാക്കുന്ന കര്‍ഷകനും ആദരിക്കപ്പെടണം. കര്‍ഷകരാണ് യഥാര്‍ഥ കലാകാരന്‍. അതിന് ശേഷമേ മറ്റുള്ളവര്‍ ഉള്ളൂ. എറ്റവും കൂടുതല്‍ ക്രിയാത്മകതയും സംസ്‌കാരവും കര്‍ഷകര്‍ക്കാണ്. അവരാണ് യഥാര്‍ഥ സമ്പന്നര്‍.

ഒരിക്കല്‍ കര്‍ഷകശ്രീ അവാര്‍ഡ് വാങ്ങണമെന്ന് തനിക്കും ആഗ്രഹമുണ്ട്. യുവതലമുറ ഫേസ്ബുക്കില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങി കൃഷി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News