വെള്ളക്കോളര്‍ ജോലി വലിച്ചറിഞ്ഞ് കൃഷ്ണന്‍ മണ്ണിലിറങ്ങി; അഭയം കൃഷ്ണന്റെ ജീവിതം മലയാളിക്ക് മാതൃക

കൈരളി ടിവിയുടെ മികച്ച കര്‍ഷകനുള്ള കതിര്‍ പുരസ്‌കാരത്തിന് അര്‍ഹനായ അഭയം കൃഷ്ണനെ അറിയാം

പട്ടാമ്പിയിലെ കൊപ്പത്ത് 1988ല്‍ ആരംഭിച്ച അഭയം എന്ന ജാതി മതരഹിത അനാഥാലയത്തില്‍ നിന്നാണ് തുടക്കം. അഭയത്തിലെ അന്തേവാസികള്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്കണം.

വിദേശത്ത് നിന്നോ കളങ്കിതരില്‍ നിന്നോ പണം കൈപ്പറ്റരുത്. ആവശ്യമുളള ഭക്ഷ്യവസ്തുക്കള്‍ സ്വന്തമായി കൃഷിചെയ്ത് ഉല്പാദിപ്പിക്കണം. അതും സമ്പൂര്‍ണ്ണ ജൈവകൃഷി.

കാനറാ ബാങ്കിലെ വെളളക്കോളര്‍ ജോലി വലിച്ചറിഞ്ഞ് കൃഷ്ണന്‍ മണ്ണിലിറങ്ങി. സഹപ്രവര്‍ത്തകരും അന്തേവാസികളുമെല്ലാം കര്‍ഷകരായി.

അഭയം ഇന്ന് അനാഥാലയം മാത്രമല്ല. ജൈവകലവറയാണ്. 35 ഏക്കറില്‍ നെല്‍കൃഷി. 5 ഏക്കറില്‍ മറ്റ് കൃഷികള്‍. ഒരു ഏക്കറില്‍ ശാന്തിവനം. ഇരുനൂറിലധികം ഇനം സസ്യങ്ങള്‍. മുപ്പത്തഞ്ച് ഇനം നെല്ലുകളാണ് ഈ പാടങ്ങളില്‍ വിളയുന്നത്.

കൃഷിക്കാവശ്യമായ ജൈവകീടനാശിനികള്‍ ഇവിടെതന്നെ നിര്‍മ്മിക്കുന്നു. അഭയത്തില്‍ ഇന്ന് നൂറിലേറെ അന്തേവാസികള്‍ ഉണ്ട്.

ഇവര്‍ക്ക് ഭക്ഷണത്തിനായുളള ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുക മാത്രമല്ല, അനാഥാലായത്തിന്റെ പ്രവര്‍ത്തനത്തിനായുളള പണം മുഴുവന്‍ ഈ മണ്ണ് നല്കുന്നു.

കൃഷി അന്നത്തിന് മാത്രമല്ല, അനാഥരുടേയും ആലംബഹീനരുടേയും രക്ഷകൂടിയാണ്. ഒരു ജാതി മതരഹിത സമൂഹത്തിന്റെ സൃഷ്ടിക്ക് കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News