ഇതൊരു കൃഷിത്തോട്ടം മാത്രമല്ല, ഒരു കാര്‍ഷിക പാഠശാല കൂടിയാണ്: സ്വപ്‌നയുടെ കൃഷിയിടം കാര്‍ഷിക കേരളത്തിന്റെ പരിച്ഛേദം

കൈരളി ടിവിയുടെ മികച്ച കര്‍ഷകയ്ക്കുള്ള കതിര്‍ പുരസ്‌കാരത്തിന് അര്‍ഹയായ സ്വപ്നയെ അറിയാം…

സ്വപ്ന ജെയിസ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

18 വര്‍ഷം മുമ്പ് ഭര്‍ത്താവ് ജെയിംസിനൊപ്പം പാലയില്‍നിന്ന് പാലക്കാട് ശ്രീകൃഷ്ണപുരം കളക്കാട്ടുകുറുശിയിലെ ഈ ഭൂമിയിലെത്തിയത് നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു.

പതിനേഴ് ഏക്കര്‍ പരന്നുകിടക്കുന്ന കൃഷിയിടം ഇന്ന് കാര്‍ഷിക കേരളത്തിന്റെ പരിച്ഛേദമാണ്. റബര്‍ ഉള്‍പ്പെടെയുളള നാണ്യവിളകള്‍, ജൈവ നെല്‍ കൃഷി, മുപ്പതോളം ഇനം മാവുകള്‍, നാല്പതോളം ഇനം പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, നാടന്‍ പശുക്കള്‍, ആട്, കോഴി, തറാവ്, മുയല്‍ എന്നിങ്ങനെ വൈവിധ്യങ്ങള്‍ നീണ്ടതാണ്.

മഴവെളളം സംഭരിച്ച് നടത്തുന്ന മത്സ്യകൃഷിയാണ് മറ്റൊരു സവിശേഷത. നാടന്‍ പശുക്കളുടെ മൂത്രവും ചാണകവും ചേര്‍ത്ത് തയ്യാറാക്കുന്നജീവാമൃതം, പഞ്ചഗവ്യം, മത്സ്യമാലിന്യം, ചകിരിച്ചോര്‍ തുടങ്ങിവയാണ് പ്രധാന വളങ്ങള്‍. രാസവളങ്ങള്‍ പരാവധി ഒഴിവാക്കും.

ജൈവകൃഷി രീതികള്‍ക്ക് പ്രാമുഖ്യം നല്കും. ഇന്നിത് കൃഷിത്തോട്ടം മാത്രമല്ല. കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നിവരെല്ലാമെത്തുന്നഒരു കാര്‍ഷിക പാഠശാല കൂടിയാണ്.

ഇവിടുത്തെ ഉല്പന്നങ്ങളുടെ ഒരു ഭാഗം സ്വപ്ന പാലിയേറ്റീവ് കെയര്‍ യീണിറ്റുകള്‍ക്കും അനാഥാലയങ്ങള്‍ക്കും സൗജന്യമായി നല്കുന്നു. മുഴുവന്‍ സമയകര്‍ഷകയായതിനുശേഷം പത്തോളം പുരസ്‌കാരങ്ങള്‍ക്ക് സ്വപ്ന അര്‍ഹയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News