കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ്സ് യൂണിയനില്‍ എസ്എഫ്ഐക്ക് എതിരില്ലാത്ത വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ.ക്ക് തകര്‍പ്പന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ. സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചു.

വിജയികള്‍ : ചെയര്‍മാന്‍ -എസ്.അതുല്‍ (ഇസ്ലാമിക ചരിത്രം) , വൈസ് ചെയര്‍മാന്‍ – അനോമ തോംസണ്‍ (കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം), ജനറല്‍ സെക്രട്ടറി – പി.വി.വൈശാഖ് (ഭാഷാശാസ്ത്രം), ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി – ജിബിന്‍ ഫ്രാന്‍സിസ് (ഇക്കണോമിക്സ്), മാഗസിന്‍ എഡിറ്റര്‍ – സി.വി.അമ്യത (കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം), യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലേഴ്സ് – എ.എം.അഖിലേഷ് (ഇക്കണോമിക്സ്), ഷിംജില്‍ കണ്ണന്‍ (സ്റ്റാറ്റിസ്റ്റിക്‌സ്), വനിതാപ്രതിനിധികള്‍ – മൃദുല ഇ. (പരിസ്ഥിതി ശാസ്ത്രം), അതുല്യ എസ്.യു. (ഇക്കണോമിക്സ്)

ഫാക്കല്‍റ്റി പ്രതിനിധികള്‍ സയന്‍സ് – മുഹമ്മദ് ശ്യാമില്‍ വി.ടി. (ജിയോളജി), സോഷ്യല്‍ സയന്‍സ് – മിഥുന്‍ പി.വി. (പൊളിറ്റിക്കല്‍ സയന്‍സ്), അപ്ലൈഡ് സയന്‍സ് – ആദിത്യ എസ്. സുരേഷ് (പരിസ്ഥിതി ശാസ്ത്രം), ഓറിയന്റല്‍ സ്റ്റഡീസ് – ജിബി പി. (മലയാളം), ആര്‍ട്സ് – ദില്‍ഷ ഡി.(കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം), മാനേജ്മെന്റ് – അഖില്‍ മുരുകന്‍, നിയമം – വിഷ്ണു വി.ജി., കൊമേഴ്സ് – അഖില ജി. ചന്ദ്രന്‍, എജ്യൂക്കേഷന്‍ – പാര്‍വ്വതി എസ്.

‘മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോത്സുക കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്.എഫ്.ഐ. ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കേരള സര്‍വകലാശാല ആസ്ഥാനത്ത് ആഹ്ലാദ പ്രകടനം നടത്തി. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ, പ്രസിഡന്റ് വി.എ.വിനീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി മനേഷ്, ജോണ്‍ വില്യംസ്, സെനറ്റ് മെമ്പര്‍ എസ്. നജീബ്, സ്റ്റാലിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel