പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് വയനാടിനെ രക്ഷിച്ച് പച്ചപ്പുകള്‍ നിലനിര്‍ത്തണം; ഷാജിയുടെ ഈ സ്വപ്‌നം കൊണ്ടെത്തിച്ചത് വിത്തുപേനകളില്‍

മികച്ച പരീക്ഷണാത്മക കര്‍ഷകനുള്ള  കതിര്‍ പുരസ്‌കാരത്തിന് അര്‍ഹനായ ഷാജിയെ അറിയാം..

മാനന്തവാടി ഇല്ലത്തുവയല്‍ കേദാരം വീട്ടിലെ ഷാജി എന്‍.എം കുട്ടിക്കാലം മുതല്‍ക്കേ വയനാടന്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ നാട്ടറിവുകള്‍ തേടിയുളള യാത്രയിലായിരുന്നു.

ഗോത്രവര്‍ഗ്ഗക്കാരുടെ സഹായത്തോടെ നടത്തിയ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവില്‍കണ്ടെത്തിയത് 102 ഇനം കിഴങ്ങുകള്‍. ആദിമമനുഷ്യന്‍ ഭക്ഷിച്ചിരുന്ന കാട്ടുകിഴങ്ങുകളും ഷാജിയുടെ 6 ഏക്കര്‍ കൃഷിയിടത്തിലുണ്ട്.

നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കിഴങ്ങുവര്‍ഗ്ഗങ്ങളെ സംരക്ഷിക്കുന്ന ഷാജിക്ക് കേന്ദ്രസര്‍ക്കാരിന്റെ ജീനോം സേവ്യര്‍ പുരസ്‌കാരം ഉള്‍പ്പെടുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.

ഷാജി ഇതാ വീട്ടമ്മമാര്‍ക്കായി ഒരു പ്രകൃതിദത്ത മത്സ്യകൃഷിരീതി ആവിഷ്‌ക്കരിച്ചിരിക്കുന്നു. അടുക്കള മത്സ്യകൃഷി. വീട്ടുമുറ്റത്തുളള മത്സ്യകുളത്തിലെ മത്സ്യങ്ങള്‍ അടുക്കളയില്‍ നിന്നുളള പച്ചക്കറി മാലിന്യങ്ങള്‍ ഭക്ഷിച്ച് വളരും.

ഷാജിയുടെ ഈ അടുക്കള മത്സ്യകുളത്തില്‍ വളരുന്നത് ആയിരത്തിലേറെ ശുദ്ധജല മത്സ്യങ്ങള്‍. പ്‌ളാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് വയനാടിനെ രക്ഷിച്ച് എവിടെയും പച്ചപ്പുകള്‍ പടര്‍ത്തണം. ഈ ലക്ഷ്യത്തോടെയുള്ള ഷാജിയുടെ ഉദ്യമമാണ് കേദാരം വിത്തുപേനകള്‍.

കടലാസുകൊണ്ട് നിര്‍മ്മിച്ച പേനയില്‍ നിറയെ വിത്തുകളാണ്. വിത്തുപേനകള്‍ ഉപയോഗ ശേഷം വലിച്ചെറിഞ്ഞാല്‍ ഭൂമിയില്‍ സസ്യങ്ങള്‍ കിളിര്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News