എന്താണ് തൊഴില്‍? അഭിമാനത്തോടെ അശ്വതി പറയും: ‘ഞാന്‍ ഒരു ക്ഷീരകര്‍ഷക’

കതിര്‍ പുരസ്‌കാരം: കൈരളി ടിവി ചെയര്‍മാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായ അശ്വതി അനിലിന് അറിയാം..

പയ്യന്നൂര്‍ മാതമംഗലം സ്വദേശി അശ്വതി അനില്‍ പഠിച്ചത് ഫാഷന്‍ ഡിസൈനിംങ്.

അഭിനിവേശം സുഹൃത്തുകള്‍ക്കൊപ്പമുളള ഹിമാലയന്‍ ബുളളറ്റ് റൈഡുകളോട്. വേഷത്തിലും ജീവിത രീതികളിലുമെല്ലാം തികച്ചും പരിഷ്‌ക്കാരി. എന്താണ് തൊഴില്‍ അഭിമാനത്തോടെ അശ്വതി അനില്‍ പറയുന്നു: ഞാന്‍ ഒരു ക്ഷീരകര്‍ഷക.

അശ്വതി ഇന്ന് 18 പശുക്കളുടെ ഉടമയാണ്. പാല്‍ കറക്കുന്നതും പശുവിനെ കുളിപ്പിക്കുന്നതും സ്വന്തമായി ഉല്പാദിപ്പിച്ച തീറ്റപ്പുല്‍ പശുക്കളെ തീറ്റിക്കുന്നതുമെല്ലാം അശ്വതി തന്നെ. തീര്‍ന്നില്ല. ഉല്പാദിപ്പിച്ച പാല്‍ ബൈക്കില്‍ കടകളിലെത്തിക്കുന്നതും അശ്വതിയാണ്.

ഒരു ദിവസം 45 ലിറ്റര്‍ വരെ പാല്‍ വില്ക്കുന്ന അശ്വതിക്ക് വലിയ ലക്ഷ്യങ്ങള്‍ ഉണ്ട്. ബൈക്ക് റൈഡിലൂടെ കൂടുതല്‍ ദൂരങ്ങള്‍ താണ്ടണം.

ഒപ്പം അറിയപ്പെടുന്ന ഒരുക്ഷീര കര്‍ഷകയാകണം. അച്ഛന്‍ അനില്‍കുമാറിന്റെ കാര്‍ഷിക പാരമ്പര്യവും ഭര്‍ത്താവ് സന്തോഷിന്റെ പ്രോത്സാഹനവുമാണ് കൈമുതല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News