കോളറ ഭീതിയില്‍ മലപ്പുറം; പൊതുജനാരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദേശം

മലപ്പുറത്ത് രണ്ടുപേര്‍ക്കുകൂടി കോളറയെന്ന് സംശയം. ഇതേത്തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് പൊതുജനാരോഗ്യവകുപ്പിന്റെ നിര്‍ദേശം. പ്രതിരോധനടപടികള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോഴിക്കോട് നഗരത്തിലും മാവൂരിലും ഇതരസംസ്ഥാനതൊഴിലാളികള്‍ക്കിടയിലാണ് കോളറ സ്ഥിരീകരിച്ചത്. മലപ്പുറത്ത് നിലമ്പൂരിലാണ് ഒടുവില്‍ കോളറബാധ കണ്ടെത്തിയത്. കൂടെ നിലമ്പൂര്‍ ടൗണില്‍ ഫാന്‍സി കടനടത്തുന്ന പട്ടാമ്പി സ്വദേശിയ്ക്കുകൂടി കോളറ ബാധ സംശയിക്കുന്നു. ഇയാളെ തൃശൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ജില്ലയില്‍ കുറ്റിപ്പുറത്തും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ വകുപ്പ് അഡിഷനല്‍ ഡയരക്ടറാണ് ഇരുജില്ലകളിലെയും മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശംനല്‍കിയത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രോഗവ്യാപനം തടയാന്‍ ആശുപത്രികളില്‍ പ്രത്യേകസൗകര്യങ്ങളൊരുക്കി. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും മാര്‍ക്കറ്റുകളിലും പരിശോധനതുടങ്ങിയിട്ടുണ്ട്. ചാലിയാറിന്റെ തീരപ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News