ഗവര്‍ണറുടെ ഉറപ്പ് മറികടന്ന് കേരള സര്‍വ്വകലാശാലയില്‍ വീണ്ടും നിയമന നീക്കം; ദ്രുതഗതിയില്‍ നടക്കുന്ന നീക്കത്തിനു പിന്നില്‍ ദുരൂഹത

മാര്‍ക്ക് ദാന നിയമനത്തെ തുടര്‍ന്ന് വിവാദത്തിലായ കേരള സര്‍വ്വകലാശാലയില്‍ വീണ്ടും നിയമനത്തിന് കളമൊരുങ്ങുന്നു. ജര്‍മ്മന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുളള പരിശോധന സമിതി നാളെ യോഗം ചേരും.

രണ്ട് തസ്തികയിലേക്ക് രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് സബ്ജക്ടറ് എക്‌സപെര്‍ട്ടും, ഡീനും, വകുപ്പ് മേധാവിയുമാണ് നാളെത്തെ യോഗത്തില്‍ പങ്കെടുക്കുക. എഡ്യുക്കേഷന്‍ വിഭാഗത്തില്‍ ദിവ്യാ സി സേനന് നിയമനം നല്‍കിയത് വിവാദമായിരുന്നു.

വൈസ്ചാന്‍സിലര്‍ വിരമിക്കാന്‍ ദിവസങ്ങള്‍  മാത്രം ബാക്കി നില്‍ക്കെ പുതിയ നിയമനം നടത്തുന്നതില്‍ ദുരൂഹത. അധ്യാപക നിയമനങ്ങള്‍ ഇനി ഉടന്‍ ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ നല്‍കിയ ഉറപ്പ് മറികടന്നാണ് നിയമനം നടക്കാന്‍ പോകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News