കോടീശ്വരന്‍മാരെ സൃഷ്ടിക്കുന്നതല്ല കൃഷിയെന്ന് നടന്‍ കൃഷ്ണപ്രസാദ്; യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങുക, അതാണ് സമൂഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ സംഭാവന

കൊച്ചി: യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങണമെന്നും അതാണ് സമൂഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ സംഭാവനയെന്ന് നടന്‍ കൃഷ്ണപ്രസാദ്.

കൈരളി ടിവിയുടെ കതിര്‍ പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദേഹം.

11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനൊരു കര്‍ഷകവിരോധിയായിരുന്നെന്നും കൃഷ്ണപ്രസാദ് ഓര്‍ത്തെടുത്തു.

ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്ന സന്തോഷം കൃഷി ചെയ്ത് ലഭിച്ചതോടെയാണ് താനൊരു കര്‍ഷകനായതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. കോടീശ്വരന്‍മാരെ സൃഷ്ടിക്കുന്നതല്ല കൃഷിയെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News