ഇനി ചൈതന്യ തനിച്ചല്ല; 5 വയസ്സുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് ഫ്രാന്‍സിലെ അധ്യാപിക

ഇനി ചൈതന്യ തനിച്ചാവില്ല. അവള്‍ക്ക് താങ്ങാവാനും തണലാവാനും ഒരമ്മയും ൈകപിടിച്ച് നടക്കാന്‍ ഒരു ചേട്ടനുമുണ്ടാകും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനെ ഫ്രാന്‍സില്‍ നിന്നുള്ള അവിവാഹിത ദത്തെടുത്തു. 5 വയസ് പ്രായമുള്ള ചൈതന്യയെയാണ് ഫ്രാന്‍സില്‍ അധ്യാപികയായി ജോലി ചെയ്യുന്ന നെതാലിയ ഡിഫോണ്ട് ദത്തെടുത്തത്.

2012 മെയ് മാസം 29-ാം തിയതിയാണ് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കൈകളിലെത്തിയത്. പാലക്കാട് ജില്ല ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ നിന്നാണ് ചൈതന്യയെ ലഭിച്ചത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി മാറുന്ന തലസ്സീമിയ എന്ന അസുഖമുള്ള കുട്ടി, ഇപ്പോള്‍ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫ്രാന്‍സിലെ വില്ലിക്രസന്‍സില്‍ സ്വദേശിനിയാണ് നെതാലിയ ഡിഫോണ്ടാ. അവിവാഹിതയായ നെതാലിയ 2012ല്‍ ഇന്ത്യയില്‍ നിന്നും ഇതേ അസുഖമുള്ള ഏലിയാസ് ആര്യയെ ദത്തെടുത്തിരുന്നു. പുതിയ അനുജത്തിയെ ഫ്രാന്‍സിലേക്ക് കൊണ്ടുപോകുന്നതിനായി ഏലിയാസ് ആര്യയും അമ്മയോടൊപ്പം എത്തിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here