മമ്മൂക്കയുടെ സൗന്ദര്യരഹസ്യം ഇതാണ്; വെളിപ്പെടുത്തി ജോണ്‍ ബ്രിട്ടാസ്

പ്രായം കൂടുന്തോറും കൂടുതല്‍ സുന്ദരനും ചെറുപ്പവുമാകുന്ന നടന്‍, എന്നാണ് പലരും മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്.

മമ്മൂക്കയുടെ ആ സൗന്ദര്യ രഹസ്യം എന്താണെന്നാണ് പലരും പലപ്പോഴും ചോദിച്ച ചോദ്യവുമാണ്.

ആ ചോദ്യത്തിന് മമ്മൂക്ക ഇതുവരെയും ഉത്തരം പറഞ്ഞിട്ടുമില്ല. എന്നാല്‍ ഇപ്പോഴിതാ, കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് അതിന് ഉത്തരം നല്‍കുന്നു.

കാര്‍ഷിക മേഖലയിലെ മികച്ച കര്‍ഷകര്‍ക്കായി കൈരളി ടിവി നല്‍കുന്ന കതിര്‍ പുരസ്‌കാരദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷരഹിത പച്ചക്കറികള്‍ മാത്രം കഴിക്കുന്നതാണ് മമ്മൂക്കയുടെ സൗന്ദര്യരഹസ്യമെന്ന് ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തി. സുന്ദരന്‍മാര്‍ ആകണമെങ്കില്‍ എല്ലാവരും വിഷരഹിത പച്ചക്കറികള്‍ കഴിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News