വാലന്റൈന്‍ ദിനത്തില്‍ ബീച്ചില്‍ പോകുന്ന കമിതാക്കള്‍ ശ്രദ്ധിക്കുക; ബീച്ചിലെത്തുന്ന കമിതാക്കളെ കെട്ടിച്ച് വിടുമെന്ന് സംഘികള്‍

വാലന്റൈന്‍ ദിനത്തില്‍ ബീച്ചിലെത്തുന്ന കമിതാക്കള്‍ സൂക്ഷിക്കുക. നിങ്ങളെ സ്‌പോട്ടില്‍ തന്നെ കെട്ടിച്ചു വിടാന്‍ സംഘപരിവാര്‍ ആങ്ങളമാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്.

സംഘപരിവാര്‍ അനുകൂല സംഘടനായായ ഹിന്ദുമക്കള്‍ കക്ഷിയാണ് വാലന്റൈന്‍ ദിനത്തില്‍ ബീച്ചില്‍ വരുന്ന കമിതാക്കളെ കെട്ടിച്ചുവുടുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വാലന്റൈന്‍ ദിനം ഭാരതീയ സംസ്‌കാരത്തിന് എതിരാണെന്നാണ് സംഘികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ വാലന്റൈന്‍ ദിനം ആചരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ വെപ്പേരി പൊലീസ് സ്റ്റേഷനില്‍ ഹിന്ദുമക്കള്‍ കക്ഷി പരാതി നല്‍കിയിട്ടുമുണ്ട്.

ചെന്നൈയിലെ ബസന്ത് നഗര്‍ ബിച്ചിലെത്തുന്ന കമിതാക്കളെ കെട്ടിച്ചുവിടുമെന്നാണ് ഹിന്ദുമക്കള്‍ കക്ഷികളുടെ ഭീഷണി. നേരത്തെ ബംഗുളുരുവിലും, മംഗുളുരുവിലുമൊക്കെ വാലന്റൈന്‍ ദിനത്തില്‍ ഭീഷണിയുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News