കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ചവില കിട്ടേണ്ട സാഹചര്യമുണ്ടാകണമെന്ന് മമ്മൂട്ടി; മമ്മൂട്ടി നല്ലൊരു കര്‍ഷകനെന്ന് ജോണ്‍ ബ്രിട്ടാസ്; ഇരുവരുടേയും വാക്കുകള്‍ ഹര്‍ഷാരവത്തോടെ് സ്വീകരിച്ച് കതിര്‍ അവാര്‍ഡ് സദസ്

കൃഷിയുടെ ഉദാത്തമായ സംസ്‌കാരം യുവാക്കളിലേക്ക് പ്രസരിപ്പിക്കുക എന്ന ലക്ഷ്യം കൈരളിയുടെ കതില്‍ അവാര്‍ഡിന് പിന്നിലുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് .

മികച്ച രീതിയില്‍ കൃഷി നടത്തുന്ന തൃക്കാക്കര രാജഗിരി കോളേജിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് മമ്മൂട്ടി അടുത്ത വര്‍ഷം പ്രത്യേക പുരസ്‌കാരം നല്‍കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു. മമ്മൂക്ക നല്ലൊരു കര്‍ഷന്‍ കൂടിയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

എങ്ങനെ സ്വന്തമായി അധ്വാനിക്കാം എന്ന് പഠിപ്പിക്കേണ്ടത് ഇക്കാലത്ത് അനിവാര്യമെന്ന് മമ്മുട്ടി പറഞ്ഞു. കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനസിലാണ് ആദ്യം കൃഷി ഉണ്ടാകേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞു.

അവാര്‍ഡ് ജേതാക്കളേയും വേദിയിലുണ്ടായിരുന്ന മികച്ച കര്‍ഷകരേയും മമ്മൂട്ടി അഭിനന്ദിച്ചു. കര്‍ഷകര്‍ കൂടിയായ നടന്‍ സലീം കുമാറിനേയും കൃഷ്ണ പ്രസാദിനേയും ചടങ്ങില്‍ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here