ദക്ഷിണാഫ്രിക്കയില്‍ ചരിത്രം രചിച്ച് കൊഹ്ലിപ്പട

കേപ്ടൗണ്‍: തകര്‍പ്പന്‍ സെഞ്ചുറിയുമായി മുന്നില്‍നിന്ന് പടനയിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി.

34ാം ഏകദിന സെഞ്ചുറി കുറിച്ച കോഹ്ലിക്കു പുറമെ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നതാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടക്കാന്‍ കാരണം മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 179 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 51 റണ്‍സ് നേടിയ ജീന്‍ പോള്‍ ഡുമിനു ടോപ് സ്‌കോറര്‍ ആയപ്പോള്‍ 32 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രം മികച്ച പിന്തുണ നല്‍കി ചഹാലും കുല്‍ദീപും നാല് വീതം വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റു വീഴ്ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News