
58,750 രൂപയ്ക്ക് 125 സിസി ശ്രേണിയിൽ പുതിയ എൻടോർഖ് സ്കൂട്ടറിനെ അവതരിപ്പിച്ച് ടിവിഎസ്. ഡൽഹി എക്സ്ഷോറൂം ടിവിഎസിന്‍റെ എൻടോർഖ് 125 അവതരിച്ചിരിക്കുന്നത്.
നിരവധി സവിശേഷതകളുമായാണ് എൻടോർഖിൽ അവതരിപ്പിച്ചിരിക്കുന്നത്.അഗ്രസീവ് ലുക്ക് പകരുന്ന ഡിസൈനും കൂർത്ത് നിൽക്കുന്ന ഫ്രണ്ട് ഏപ്രൺ, സിഗ്നേച്ചർ എൽഇഡി ടെയിൽ ലാമ്പ്, എൽസിഡി സ്ക്രീൻ, വേറിട്ട എക്‌സ്‌ഹോസ്റ്റ് ശബ്ദം 125 സിസി എയര്‍-കൂള്‍ഡ്, തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍.
9.27 ബിഎച്ച്പിയും 10.4എൻഎം ടോർക്കും സൃഷ്ടിക്കുന്ന എൻജിന് മണിക്കൂറിൽ 95 കിലോമീറ്ററാണ് വേഗത. സ്മാര്‍ട്ട് കണക്ട് ടെക്‌നോളജി വഴി സ്‌കൂട്ടറിനെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെടുത്താൻ സാധിക്കും. എന്ന ഒരു പ്രത്യേകത കൂടി ഇതിനുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here