കതിര്‍ അവാര്‍ഡ് വേദി സാക്ഷ്യം വഹിച്ചത് വ്യത്യസ്തവും മാതൃകാപരവുമായ നിലപാടുകള്‍ക്ക് കൂടി; ജേതാക്കളുടെ പ്രതികരണങ്ങള്‍

കൊച്ചി: കൈരളി കതിര്‍ അവാര്‍ഡിന്റെ വേദി സാക്ഷ്യം വഹിച്ചത് വ്യത്യസ്തവും മാതൃകാപരവുമായ നിലപാടുകള്‍ക്ക് കൂടിയായിരുന്നു.

മികച്ച കര്‍ഷകരെന്ന നിലയില്‍ വിജയിച്ച ഓരോ അവാര്‍ഡ് ജേതാക്കളും കൈരളിയുടെ വേദിയില്‍ പങ്കുവച്ചത് ഉറച്ച സമൂഹവീക്ഷണം കൂടിയാണ്.

കാരുണ്യപ്രവര്‍ത്തനവും കൃഷിയുമെല്ലാം കച്ചവടമാകുന്ന കാലത്ത് കൂട്ടായ്മയോടെ ഊര്‍ജ്വസ്വലമായി സമൂഹത്തോട് കടമ നിര്‍വഹിക്കുന്നതിനുള്ള അംഗീകാരമായാണ് അവാര്‍ഡിനെ കണക്കാക്കുന്നതെന്ന് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച അഭയം കൃഷ്ണന്‍ പറഞ്ഞു.

അനവധി കര്‍ഷകപ്രയത്‌നങ്ങളെ സമൂഹമധ്യത്തിലെത്തിച്ച കൈരളി ടിവിയുടെ ഭൂമി ഗീതം പരിപാടിയാണ് തന്റെ കൃഷിയെയും അധ്വാനത്തെയും നാടിന് പരിചയപ്പെടുത്തിയതെന്ന സന്തോഷകരമായ അനുഭവമാണ് മികച്ച കര്‍ഷകയ്ക്കുള്ള അംഗീകാരം നേടിയ സ്വപ്ന ജെയിംസ് അവാര്‍ഡ് വേദിയില്‍ പങ്കുവച്ചത്.

മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ സാധിച്ചതോടെ ഇരട്ട സമ്മാനങ്ങള്‍ നേടിയ ആഹ്ലാദമായിരുന്നു പരീക്ഷണാത്മക കര്‍ഷകനുള്ള അവാര്‍ഡ് നേടിയ ഷാജിക്ക്. കൂടാതെ തന്റെ കൃഷിയിടത്തിലേക്ക് മഹാനടനെ ക്ഷണിക്കാനും ഷാജി മറന്നില്ല.

ആരുടെ കീഴിലും ജോലി ചെയ്യാതെ സ്വന്തം ജീവിതത്തിന്റെ ഗതിവിഗതികളെ സ്വയം നിര്‍ണയിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയായിരുന്നു ചെയര്‍മാന്റെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായ അശ്വതി അനിലിന് പറയാനുണ്ടായിരുന്നത്.

കൃഷിയെയും കാര്‍ഷിക വൃത്തിയെയും സ്‌നേഹിക്കുന്ന സമൂഹം ഇന്നും ബാക്കിയുണ്ടെന്നതിന്റെ പരിഛേദമായി മാറുകയായിരുന്നു കൈരളി കതിര്‍ അവാര്‍ഡ് വേദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News