അശ്വതി വനിതകള്‍ക്ക് മാതൃകയും പ്രചോദനവും; മറ്റുള്ളവര്‍ക്ക് കീഴില്‍ തൊഴിലെടുക്കാതെ കഠിനാധ്വാനം ചെയ്യുന്ന ഈ യുവതിയെ അഭിനന്ദിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി

തിരുവനന്തപുരം: പയ്യന്നൂര്‍ മാതമംഗലം സ്വദേശിയായ ക്ഷീര കര്‍ഷക അശ്വതി അനിലാണ് കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയുടെ കതിര്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായത്.

ക്ഷീര കൃഷിയിലൂടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ യത്‌നിക്കുന്ന അശ്വതി വനിതകള്‍ക്ക് മാതൃകയും പ്രചോദനവുമാണെന്ന് മമ്മൂട്ടി പറഞ്ഞു.

ഫാഷന്‍ ഡിസൈനിങ്ങിന്റെ ലോകത്തു നിന്ന് ക്ഷീര കൃഷിയിലേക്ക് തിരിഞ്ഞപ്പോള്‍ അശ്വതി ചിന്തിച്ചത് ഇത്രമാത്രം. മറ്റുള്ളവര്‍ക്ക് കീഴില്‍ തൊഴിലെടുക്കാതെ ലക്ഷ്യങ്ങള്‍ നേടാന്‍ സ്വയം കഠിനാധ്വാനം ചെയ്യുക.

ഇന്ന് പതിനെട്ടോളം പശുക്കള്‍ സ്വന്തമായുള്ള അശ്വതി പാല്‍ കറന്നെടുക്കുന്നതു മുതല്‍ പാല്‍ വിതരണം നടത്തുന്നതു വരെ തനിച്ചാണ്. മമ്മൂട്ടിയുടെ പക്കല്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നെന്ന് അശ്വതി പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാലയന്‍ ബുളളറ്റ് റൈഡുകളോട് തത്പരയായ അശ്വതി പാല്‍വിതരണത്തിനായി പോകുന്നത് ബൈക്കിലാണ്. അശ്വതിയെ പോലുള്ളവര്‍ സമൂഹത്തിന് പ്രചോദനമാകട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു.

പിതാവ് അനില്‍കുമാറിന്റെ കാര്‍ഷിക പാരമ്പര്യവും ഭര്‍ത്താവ് സന്തോഷിന്റെ പ്രോത്സാഹനവുമാണ് അശ്വതിയുടെ കൈമുതല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here