റാഫേല്‍ ഇടപാട്; വിവരം രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം

ദില്ലി: റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിവരം രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന പ്രതിരോധമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ.

പ്രാഥമിക കരാറില്‍ നിശ്ചയിച്ചതിനെക്കാള്‍ മൂന്നിരട്ടി ഉയര്‍ന്ന നിരക്കിലാണ് വിമാനങ്ങള്‍ വാങ്ങുന്നതെന്ന് അന്തിമ കരാറായശേഷം ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കരാറായതിനാല്‍ വിശദാംശം രഹസ്യമാണെന്ന് പ്രതിരോധമന്ത്രി പറയുന്നു. രാജ്യത്തിന്റെ പരമാധികാരസഭയായ പാര്‍ലമെന്റില്‍നിന്നും കരാറിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നത് എന്തിനാണ്.

നീതീകരിക്കാന്‍ കഴിയാത്ത വിധം ഭീമമായ ഭാരം ഖജനാവിനു വരുത്തുന്നുവെന്നതു മാത്രമല്ല, കരാറിനെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. പ്രതിരോധ നിര്‍മാണമേഖലയിലെ പ്രതിരോധപൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കിയതും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്.

സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കാന്‍ കരാറിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റിനും ജനങ്ങള്‍ക്കും മുന്നില്‍ വെളിപ്പെടുത്തണമെന്ന് പിബി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News