അന്ന് രാത്രി ജിഎസ് പ്രദീപ് കണ്ണീരിനൊടുവില്‍ മുഷ്ടി ചുരുട്ടി, ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു; കമ്മ്യൂണിസ്റ്റിന് നീറുന്ന വേദനയും കത്തുന്ന ആവേശവും ആ പോരാട്ടനാമം; അശ്വമേധത്തിലും ജ്വാലയായ് മാറിയ ആ നിമിഷങ്ങള്‍

വേറിട്ടു നില്‍ക്കുന്ന ജീവിതങ്ങളുണ്ട്, പോരാട്ടത്തിന്റെ ജീവിക്കുന്ന അടയാളങ്ങള്‍. അക്കൂട്ടത്തില്‍ നീറുന്ന വേദനയും കത്തുന്ന ആവേശവുമാണ് കൂത്തുപറമ്പിലെ സഖാവ് പുഷ്പന്‍.

പുഷ്പനെന്ന പേര് തന്നെ ആയിരങ്ങളുടെ ചോരയിലേക്ക് തീകോരി നിറയ്ക്കുന്ന ഒന്നാണ്. കൂത്തുപറമ്പ്, പോരാട്ടചരിത്രത്തിലെ കെടാത്ത അടയാളമായി വളര്‍ന്നപ്പോള്‍ ആ ചരിത്രത്തിലെ സുവര്‍ണനാമമായി പുഷ്പനും മാറി.

പാട്ടായും കഥയായും മുദ്രാവാക്യമായും കവിതയായും പുഷ്പന്‍ ജനമനസുകളില്‍ കയറി. ഇപ്പോഴിതാ, പുഷ്പന്‍ എന്ന പോരാട്ടനാമം കൈരളി ടിവിയുടെ അശ്വമേധം പരിപാടിയിലും ഇടം നേടിയിരിക്കുന്നു.

ഖത്തറില്‍ ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശി സുഹാസ് ആണ് കഴിഞ്ഞദിവസത്തെ അശ്വമേധം പരിപാടിയില്‍ പങ്കെടുത്തത്. അവതാരകന്‍ ജിഎസ് പ്രദീപ്, 20-ാം ചോദ്യത്തില്‍ സുഹാസ് മനസില്‍ വിചാരിച്ച സഖാവ് പുഷ്പനെ കണ്ടെത്തുകയും ചെയ്തു.

ആ എപ്പിസോഡ് കഴിഞ്ഞശേഷം, ആ രാത്രി താന്‍ കുറെ കരഞ്ഞെന്നും കണ്ണീരിനൊടുവില്‍ മുഷ്ടി ചുരുട്ടി, ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചെന്നും പ്രദീപ് പറയുന്നു.

കാണാം അശ്വമേധത്തിലും ജ്വാലയായ് മാറിയ ആ നിമിഷങ്ങള്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here