മമ്മൂട്ടിയുടെ പ്രതിഫലം രഘു ഓര്‍ത്തെടുക്കുന്നു; മേളയിലെ നായകന്‍ രഘുവിന്റെ ജീവിതം; കാണാം കേരളാ എക്‌സ്പ്രസ്

മലയാളിക്ക് കെജി ജോര്‍ജ് എന്ന സംവിധായകന്‍ സ്വയം ഒരു പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് എന്നാണ് പറയാറ്.

കെജി ജോര്‍ജിന്റെ സിനിമാഗ്രാഫ് പഠിക്കുന്നവര്‍ക്ക് 1980ല്‍ പുറത്തിറങ്ങിയ ‘മേള’ ഒരു പാഠ പുസ്തകമാണ്. എന്നാല്‍ മേളയിലെ നായകനായ രഘുവിനെ എത്ര പേര്‍ ഓര്‍ക്കുന്നു?

മലയാളസിനിമയുടെ പരീക്ഷണ വസന്ത കാലങ്ങളില്‍ സ്വപ്നങ്ങളിലേക്ക് എടുത്തുയര്‍ത്തി അതേ വേഗത്തില്‍ തന്നെ വലിച്ചെറിയപ്പെട്ട കലാകാരന്മാരുടെ നിരയിലാണ് ഇന്ന് മേളയിലെ നായകന്‍ ചേര്‍ത്തലക്കാരനായ രഘുവിന്റെ സ്ഥാനം.

സര്‍ക്കസിലും സിനിമയിലും ഈ പച്ചമനുഷ്യന്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ പ്രശസ്തമായെങ്കിലും ജീവിതത്തെ നേരിടാന്‍ ഇനി നമ്പറുകളൊന്നും കൈയ്യിലില്ലാതെ പകച്ചിരിപ്പാണ് ഈ പഴയ കോമാളി വേഷക്കാരനായ കലാകരന്‍.

മേളയിലെ നായകന് മലയാളത്തില്‍ പിന്നീട് രണ്ടാമതൊരു നായകനാകേണ്ടിവന്നില്ല. പക്ഷേ, ആ ചിത്രത്തില്‍ ഉപനായകനായി വന്ന മറ്റൊരു നടന്‍ പിന്നീട് മലയാളസിനിമയിലെ ഒരു മഹമേരുവായി.

മേളയില്‍ നിന്ന് മമ്മൂട്ടി ആദ്യം കൈപ്പറ്റിയ പ്രതിഫലത്തുക വരെ രഘു ഇപ്പോള്‍ കൃത്യമായി ഓര്‍ക്കുന്നു. 750 രൂപ. അതൊരു കാലം.

വെള്ളിത്തിരയുടെ വലിയ മറവികളോടും മൗനങ്ങളോടും പൊരുതി നില്‍ക്കുന്ന രഘുവിന്റെ ജീവിതം ഇവിടെ കാണാം കേരളാ എക്‌സ്പ്രസ് ജീവിതം ഒരു മേള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel