ശ്രീനന്ദ ഇനി ഓര്‍മ്മ

മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി ചെന്നൈ അപ്പോളോയില്‍ പ്രവേശിപ്പിച്ച നാലര വയസുകാരി ശ്രീനന്ദ ഓര്‍മ്മയായി.

കോഴിക്കോട് കൂരാച്ചുണ്ടിലെ ശശി സുജ ദമ്പതികളുടെ മകള്‍ നാലര വയസുകാരി ശ്രീനന്ദ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. അപ്ലാസ്റ്റിക് അനീമിയ എന്ന രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനന്ദയെ കഴിഞ്ഞ ദിവസമാണ്
അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുഞ്ഞുജീവന്‍ രക്ഷിക്കാന്‍ നാട്ടിലെ സുമനസുകളൊന്നാകെ ശ്രീനന്ദയുടെ കുടുംബത്തിനായി രംഗത്തിറങ്ങിയിരുന്നു. കോഴിക്കോട് കൂരാച്ചുണ്ടില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാസഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ശ്രീനന്ദ യാത്രയായത്.

സംസ്‌ക്കാരം ഇന്ന് പകല്‍ മൂന്നു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News