ബിസിസിഐയോട് അപേക്ഷയുമായി ക്രിക്കറ്റ് ദൈവം

മുംബൈ: ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷനെ അംഗീകരിക്കുകയും കാഴ്ചപരിമിതിയുള്ള താരങ്ങളെ ബിസിസിഐയുടെ പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

ഇതുമായി ബന്ധപ്പെട്ട് സച്ചിന്‍ ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് കത്തയച്ചു.

ജനുവരി 20ന് പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍ കത്തയച്ചത്.

‘കാഴ്ചപരിമിതരുടെ ക്രിക്കറ്റില്‍ നമ്മള്‍ തുടര്‍ച്ചയായ നാലാം കിരീടമാണ് നേടുന്നത്. ഈ അവസരത്തില്‍ ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് അംഗീകാരം നല്‍കാന്‍ ഞാന്‍ ബിസിസിഐയോട് ആവശ്യപ്പെടുന്നു’. സച്ചിന്‍ കത്തിലെഴുതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here