നടന്‍ ജിതേന്ദ്ര മദ്യലഹരിയില്‍ പീഡിപ്പിച്ചു; പരാതിയുമായി ബന്ധു

ദില്ലി: ബോളിവുഡിലെ പഴയകാല സൂപ്പര്‍ താരം ജിതേന്ദ്രക്കെതിരെ പീഡനപരാതിയുമായി ബന്ധു.

ജിതേന്ദ്രയുടെ അമ്മാവന്റെ മകളാണ് പരാതി നല്‍കിയിരിക്കുന്നത്. മദ്യലഹരിയിലെത്തിയ ജിതേന്ദ്ര തന്നെ ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാല്‍ക്കാരമായി കീഴ്‌പ്പെടുത്തി പീഡിപ്പിച്ചെന്ന് ഷിംല പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

47 വര്‍ഷം മുമ്പ് 1971ലാണ് സംഭവം. ദില്ലിയിലെ തന്റെ വീട്ടിലെത്തിയ ജിതേന്ദ്ര ഷൂട്ടിംഗ് കാണാന്‍ ക്ഷണിച്ചു. ഇതനുസരിച്ച് ഷിംലയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ താന്‍ പോയി.

അന്ന് തനിക്ക് 18 ഉം, ജിതേന്ദ്രയ്ക്ക് 28 ഉം വയസാണ് പ്രായം. ഹോട്ടലില്‍ താന്‍ വിശ്രമിക്കുന്നതിനിടെ, മദ്യലഹരിയിലെത്തിയ ജിതേന്ദ്ര തന്നെ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അവര്‍ പരാതിയില്‍ പറയുന്നു. അപ്പോള്‍ ജിതേന്ദ്രയുടെ അരയ്ക്കു താഴെ നഗ്‌നമായിരുന്നെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പണവും സ്വാധീനവുമുള്ള അയാള്‍ക്കെതിരെ പരാതിപ്പെടാന്‍ അന്ന് തനിക്ക് സാധിക്കുമായിരുന്നില്ല. ഇക്കാര്യം അറിഞ്ഞാല്‍ തന്റെ മാതാപിതാക്കള്‍ തകര്‍ന്ന് പോകുമെന്ന കാരണത്താലും ഇക്കാര്യം താന്‍ പുറത്തു പറയാതിരിക്കുകയായിരുന്നു.

എന്നാല്‍ അന്നത്തെ സംഭവം തന്റെ മനസില്‍ ഏല്‍പ്പിച്ച മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പരാതി നല്‍കുന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News