ജേക്കബ് തോമസിനെതിരായ നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; വിസില്‍ ബ്ലോവര്‍ നിയമപരിരക്ഷ ജേക്കബ് തോമസിന് ആവശ്യപ്പെടാനാവില്ല

കൊച്ചി: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അഴിമതി ചൂണ്ടികാട്ടിയതിന് ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ല. വിസില്‍ ബ്ലോവര്‍ നിയമപരിരക്ഷ ജേക്കബ് തോമസിന് ആവശ്യപ്പെടാനാവില്ല. കൂടാതെ ജേക്കബ് തോമസ് ഒരു അഴിമതിയും പുറത്തുകൊണ്ടുവന്നിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടിയിരുന്നു.

സാമൂഹ മാധ്യമങ്ങളിലും പൊതുവേദികളിലും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചതിന് സസ്‌പെഷന്‍നിലാണ് ജേക്കബ് തോമസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News