സച്ചിന്റെ മകളുടെ ‘അക്കൗണ്ടി’ല്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്കു തെറിവിളി; സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അറസ്റ്റില്‍

ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി രാഷ്ടീയക്കാര്‍ക്കെതിരെ തെറിവിളി. സംഭവത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ മുംബൈ അന്ധേരി മാരോള്‍ സ്വദേശി നിതിന്‍ സിസോദ് അറസ്റ്റില്‍.

സാറ തെന്‍ഡുല്‍ക്കറുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കി ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ രാഷ്ടീയ നേതാക്കള്‍ക്കെതിരെയാണ് മോശമായ പരാമര്‍ശം നടത്തിയത്. പിന്നീട് വ്യാജ അക്കൗണ്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അറസ്റ്റിലായത്. സച്ചിന്റെ പഴ്‌സനേല്‍ അസിസ്റ്റന്റിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

ഐടി നിയമം, ഐപിസി വകുപ്പുകള്‍ പ്രകാരമാണു നിതിനെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിതിന്റെ ലാപ്‌ടോപ്, രണ്ടു മൊബൈല്‍ ഫോണ്‍, റൂട്ടര്‍, മറ്റു കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News