‘മക്കളെ, ഒരു ജിന്നിനെ ഋഷികേശില്‍വച്ച് കണ്ടുമുട്ടി’; പോസ്റ്റ് വൈറല്‍

നായകനായുള്ള ആദ്യ ചിത്രം തിയേറ്ററുകളില്‍ തകര്‍ത്താടുമ്പോള്‍ നടന്‍ പ്രണവ് മോഹന്‍ലാല്‍ യാത്രയിലാണ്.

ഇപ്പോഴിതാ, പ്രണവിനെ ഋഷികേശില്‍വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. ജിബിന്‍ ജോസഫ് എന്ന യുവാവാണ് പ്രണവിനെ ഋഷികേശില്‍വച്ച് കണ്ട കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ജിബിന്‍ പറയുന്നത് ഇങ്ങനെ:

മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍വെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹന്‍ലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോള്‍ അന്ന് ആ വീഡിയോയുടെ താഴെ കമന്റ്ആയി ഞാന്‍ പറഞ്ഞിരുന്നു.

എന്നെങ്കിലും ഇതുപോലെ ഒരു യാത്രയില്‍ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതുപ്പോലെതന്നെ സംഭവിച്ചു.

ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here