കനത്ത മൂടല്‍മഞ്ഞ്; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. തലസ്ഥാനനഗരിയായ എമിറേറ്റിലാണ് ഇന്നലെ രാവിലെ ശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. ദേശീയ പാതയില്‍ മൂടല്‍മഞ്ഞു ശക്തമായതിനെ തുടര്‍ന്ന് വാഹന ഗതാഗതം സ്തംഭനാവസ്ഥയിലായി.

മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പുണ്ട്. വാഹനങ്ങള്‍ തമ്മില്‍ ഇരട്ടി അകലം പാലിക്കണം. ഓവര്‍ടേക് ചെയ്യാനോ ഹസാഡ് ലൈറ്റ് ഇടാനോ പാടില്ല. വാഹനമോടിക്കുന്നവര്‍ ലോ ബീം ലൈറ്റാണ് ഉപയോഗിക്കേണ്ടത്.

ചൊവ്വാഴ്ച മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച നഷ്ടപ്പെട്ട് 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച സാഹചര്യത്തില്‍ ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള റോഡ് ഗതാഗതം ഇന്നലെ തടസ്സപ്പെട്ടിരുന്നു.

അബുദാബി എമിറേറ്റിലെ ഉള്‍പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ശക്തമായിരുന്നു. ബനിയാസ്, ഷഹാമ, അല്‍ഐന്‍ ഭാഗത്തേക്കുള്ള റോഡുകളെല്ലാം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ വേഗം കുറച്ചായിരുന്നു സഞ്ചരിച്ചത്. താരിഫ്, ബദാ സായിദ്, ഗുവൈഫാത്ത്, ശില തുടങ്ങിയ മേഖലകളിലും മൂടല്‍മഞ്ഞ് ശക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News