കേള്‍ക്കാതെ പോകരുത്, ഈ മുത്തശ്ശിപ്പാട്ട്; അതും 84ന്റെ ശബ്ദമാധുര്യത്തില്‍

84 വയസില്‍ തന്റെ ശബ്ദ മാധുര്യം കൊണ്ട് നാട്ടുകാരെ വിസ്മയിപ്പിച്ചിരിക്കുകയാണ് കാസര്‍കോഡ് ഉദിനൂര്‍ കൂലോത്തെ ലക്ഷ്മിക്കുട്ടിയമ്മ.

വേദിയില്‍ കയറിയോ പാട്ട് പാടിയോ അധികം പരിചയമില്ല. പാട്ട് പഠിച്ചിട്ടില്ല. മൂളിപ്പാട്ട് പാടിയത് മാത്രമാണ് പാട്ടുമായുള്ള ബന്ധം.

നാട്ടില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സാന്ത്വന പരിചരണ പരിപാടിയുടെ ഇടവേളയില്‍ സംഘാടകരുടെ നിര്‍ബന്ധം കൊണ്ടാണ് പാട്ട് പാടിയത്.

വരികള്‍ ഓര്‍ത്തെടുത്ത് പാടിയ ‘രാജഹംസമേ…’ എന്ന ഗാനം ശരിക്കും നാട്ടുകാരുടെ ഹൃദയം കീഴടക്കി. പരിപാടിയില്‍ പങ്കെടുത്തിരുന്ന നാടന്‍പാട്ട് കലാകാരന്‍ സുഭാഷ് അറുകര മൊബൈലില്‍ പകര്‍ത്തിയ ലക്ഷ്മിക്കുട്ടിയമ്മയുടെ പാട്ട് കേള്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News