നികുതി വെട്ടിച്ച അലക്സിസ് സാഞ്ചസിനും ജയില്‍ശിക്ഷ; പി‍ഴയൊടുക്കിയാല്‍ ജയിലില്‍ പോകേണ്ട 

ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ചപ്പോള്‍ നികുതി വെട്ടിച്ച കേസില്‍ ചിലിയുടെ സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചസിന് 16 മാസത്തെ തടവ്.

ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മധ്യനിര താരമായ സാഞ്ചസ് പത്ത് ലക്ഷം യൂറോ പിഴയും അടയ്ക്കണമെന്ന് സ്പാനിഷ് കോടതി വിധിച്ചു.

അതേസമയം ശിക്ഷ രണ്ട് വര്‍ഷത്തില്‍ കുറവായതിനാല്‍ താരത്തിന് ജയിലില്‍ കിടക്കേണ്ടി വരില്ല. പിഴയടയ്ക്കാന്‍ സാഞ്ചസിന് രണ്ട് വര്‍ഷത്തെ സാവകാശവും ലഭിക്കും.

2012-13ല്‍ ബാഴ്‌സലോണയ്ക്കായി കളിച്ച സമയത്ത് സാഞ്ചസ് ഒന്നേകാല്‍ ലക്ഷം ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് ശിക്ഷ.

നികുതി വെട്ടിച്ച കേസില്‍ മുമ്പും സ്പാനിഷ് ലീഗിലെ സൂപ്പര്‍ താരങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. 2016ല്‍ അര്‍ജന്റീനയുടെ മിശിഹ ലയണല്‍ മെസിക്ക് നികുതിവെട്ടിപ്പ് കേസില്‍ കോടതി 21 മാസത്തെ ശിക്ഷ വിധിച്ചിരുന്നു.

2.23,000 പൗണ്ട് പിഴയടച്ചാണ് അന്ന് മെസി കേസില്‍ നിന്ന് രക്ഷപ്പെട്ടത്. റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിക് കഴിഞ്ഞ മാസം നികുതി കേസില്‍ 10ലക്ഷം യൂറോ പിഴ നല്‍കിയിരുന്നു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ 13 ദശലക്ഷം പൗണ്ടിന്റെ കേസ് കോടതിയുടെ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News