ഫാസിസത്തെ പ്രതിരോധിക്കാന്‍ സിപിഐഎമ്മിനേ സാധിക്കൂ; കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സിപിഐഎമ്മിലേക്ക്

കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായ യു.കെ ദിവാകരന്‍ സി പി ഐ എമ്മിലേക്ക് . 6 വര്‍ഷം കണ്ണൂര്‍ അസംബ്ലി മണ്ഢലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബ്ലോക്ക് സെക്രട്ടറിയായിരുന്നു യു.കെ ദിവാകരന്‍.

ഫാസിസത്തെ പ്രതിരോധിക്കാന്‍ സി പി ഐ എമ്മിനേ സാധിക്കു എന്നത് കൊണ്ടാണ് സി പി ഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് യു കെ ദിവാകരന്‍ പീപ്പിള്‍ ടിവി യോട് പറഞ്ഞു. 8 വര്‍ഷം യൂത്ത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് സെക്രട്ടറിയും നിലവില്‍ കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയായ കെ പി എസ് ടി എ സ്റ്റേറ്റ് കൗണ്‍സിലുമാണ് യു.കെ ദിവാകരന്‍.

വരുന്ന 2 വര്‍ഷ കാലത്ത് കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സി പി ഐ എമ്മിലേക്ക് കടന്നു വരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് യു.കെ ദിവാകരന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കെ പി എസ് ടി എ യുടെ ജില്ലാ വൈസ് പ്രസിഡന്റായും, കെ .പി അനില്‍കുമാര്‍ പ്രസിഡന്റായ സമയത്ത് യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായിരുന്നു യു.കെ ദിവാകരന്‍ പ്രവര്‍ത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News