കതിര്‍ അവാര്‍ഡ് വേദിയില്‍ അദൃശ്യസാന്നിദ്ധ്യമായി സിദ്ധാര്‍ത്ഥ മേനോന്‍

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കതിര്‍ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി കൈരളിക്കൊപ്പം ഉണ്ടായിരുന്ന കര്‍ഷകനും കൈരളി ടിവിയുടെ ഡയറക്ടറും ഭൂമിഗീതം എന്ന ജനപ്രിയ ടിവി പരിപാടിയുടെ അവതാരകനുമായ പിഎ സിദ്ധാര്‍ത്ഥ മേനോന്‍ ഇത്തവണ ഒപ്പമില്ല.

പക്ഷേ അദേഹത്തിന്റെ ഓര്‍മകള്‍ കതിര്‍ അവാര്‍ഡ് വേദിയില്‍ നിറഞ്ഞുനിന്നു. മണ്ണിനെയും കൃഷിയെയും സ്‌നേഹിച്ച പിഎ സിദ്ധാര്‍ത്ഥ മേനോനെ അനുസ്മരിച്ചു കൊണ്ടാണ് കതിര്‍ അവാര്‍ഡ് 2018 ചടങ്ങുകള്‍ ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 4ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞെങ്കിലും കാര്‍ഷിക കേരളത്തിന് അദേഹത്തിന്റെ സംഭാവനക്കളെ ഒഴിവാക്കാനാവില്ലെന്ന് കതിര്‍ അവാര്‍ഡ് വേദി സാക്ഷ്യപ്പെടുത്തി. കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഗുരുസ്ഥാനീയനും സഹോദരനും കൂടിയായിരുന്നു അദ്ദേഹം.

കൈരളിയെ പോലുളള ഒരു ജനപക്ഷ ചാനല്‍ കര്‍ഷക അവാര്‍ഡ് ഏര്‍പ്പെടുത്തുമ്പോള്‍ കര്‍ശനമായ ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സിദ്ധാര്‍ത്ഥ മേനോന് നിര്‍ബന്ധമുണ്ടായിരുന്നു.

കൃഷിയോടുളള ഉല്‍ക്കടമായ താല്പര്യം, സാമൂഹ്യപ്രതിബന്ധത, വിഷരഹിത കാര്‍ഷികോല്പന്നങ്ങളുടെ ഉല്പാദനം, ഇച്ഛാശക്തിയും കഠിനാദ്ധ്വാനവും മറ്റുളളവരെ കാര്‍ഷികവൃത്തിയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള കഴിവ് എന്നീ മാനദണ്ധങ്ങള്‍ തന്നെയാണ് ഇത്തവണയും അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News